Cricket cricket worldcup Cricket-International Epic matches and incidents Indian Sports legends Renji Trophy Top News

ന്യൂസിലൻഡ് ടി20കൾക്കായുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

February 6, 2024

ന്യൂസിലൻഡ് ടി20കൾക്കായുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതിനിടെ ഈ മാസം ന്യൂസിലൻഡിൽ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങൾക്കായുള്ള ടീമിനെ പ്രഖ്യാപിച്ചു.വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന പരമ്പരയില്‍ വിശ്രമത്തില്‍ ആയിരുന്ന  മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവർ  മടങ്ങിയെത്തും.അടുത്ത ആറ് മത്സരങ്ങൾ തങ്ങളുടെ ലോകകപ്പ് സ്ക്വാഡ് എങ്ങനെ കളിക്കും എന്നത് കാണുന്നതിന് വേണ്ടി ആണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നും ചീഫ് സെലക്ടർ ജോർജ്ജ് ബെയ്‌ലി പറഞ്ഞു.

 

“ലോകകപ്പിന് തൊട്ടുമുമ്പുള്ള ഐപിഎല്ലിൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) ഓസ്‌ട്രേലിയൻ കളിക്കാരുടെ പ്രകടനങ്ങളും ഞങ്ങള്‍ വിലയിരുത്തും.” എന്നും ജോർജ്ജ് ബെയ്‌ലി കൂട്ടിച്ചേര്‍ത്തു. ജൂണിൽ അമേരിക്കയും വെസ്റ്റ് ഇൻഡീസും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുമ്പുള്ള ഒരേ ഒരു ടി20 പരമ്പര  മാത്രമാണു ഓസീസ് ടീമിന് ഉള്ളത്.

Marsh captain, key players return as Australia name squad for NZ T20Is

 

ഓസ്‌ട്രേലിയ ടി20 ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാർണർ, ആദം സാമ്പ.

Leave a comment