മെസ്സിയും ഇന്റർ മിയാമിയും എൽ സാൽവഡോറിൽ ഗോൾരഹിത സമനിലയോടെ പ്രീ സീസണ് ആരംഭിച്ചു
ഫിഫയുടെ ഏറ്റവും മികച്ച പുരുഷ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട് നാല് ദിവസത്തിന് ശേഷം, മേജർ ലീഗ് സോക്കറിന്റെ ഇന്റർ മിയാമി സിഎഫിനൊപ്പം ലയണൽ മെസ്സി തന്റെ പ്രീസീസൺ ആരംഭിച്ചു.വെള്ളിയാഴ്ച രാത്രി നടന്ന ഒരു എക്സിബിഷന് മല്‍സരത്തില്‍ എൽ സാൽവഡോർ ദേശീയ ടീമുമായി സ്കോർ രഹിത സമനിലയിൽ ആ മല്‍സരം അവസാനിക്കുകയും ചെയ്തു.
സീസണിലെ തന്റെ പുതിയ സഹതാരമായ ഉറുഗ്വേൻ സ്ട്രൈക്കർ ലൂയിസ് സുവാരസിനൊപ്പമാണ് അർജന്റീന താരം ആദ്യ പകുതിയിൽ കളിച്ചത്. ബാഴ്സലോണയ്ക്കൊപ്പം ആറ് സീസണുകൾ കളിച്ചതിന് ശേഷം സുവാരസ് മിയാമിയിൽ മെസ്സിയുമായി വീണ്ടും ഒന്നിച്ചു.കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ കസ്കറ്റ്ലാൻ സ്റ്റേഡിയത്തിൽ ആരാധകർ തിഞ്ഞി നിറഞ്ഞു.എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുകലെ മത്സരത്തിന് മുന്നോടിയായി ടീമിന് പ്രസിഡൻഷ്യൽ ഹൗസിൽ ആതിഥ്യം നൽകുകയും ചെയ്തു.39-ാം മിനിറ്റിൽ മെസ്സിക്ക് രണ്ട് ഗോളവസരങ്ങൾ ലഭിച്ചു, ജോർഡി ആൽബയ്ക്ക് ഒരു ഗോളവസരം ഒരുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു,എന്നാല്‍ ഗോൾകീപ്പർ മരിയോ ഗോൺസാലസ് മികച്ച പ്രകടനം നടത്തി കൊണ്ട് സാൽവഡോറിനെ പരാജയത്തില്‍ നിന്നും കാത്തു.രണ്ടാം പകുതിയിൽ മെസ്സി, സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്കെറ്റ്സ് എന്നിവർക്ക് ഇന്റർ മിയാമി കോച്ച് ജെറാർഡോ മാർട്ടിനോ വിശ്രമം നൽകി.






































