ബാഴ്‌സലോണ താരം ലിയോണല്‍ മെസിയെക്കാള്‍ മികച്ചതാരം ഞാന്‍ തന്നെയാണ്; ക്രിസ്റ്റ്യാനോ
ടൂറിന്‍: ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന ആഗോള സംഘടനയായ ഫിഫ, ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആര്‍ക്കെന്ന ചര്‍ച്ച കൊഴുത്തുകൊണ്ടിരിക്കെ വീരവാദവുമായി യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊ രംഗത്തെത്തി. ബാഴ്‌സലോണ താരം ലിയോണല്‍ മെസിയെക്കാള്‍ എന്തുകൊണ്ടും മികച്ചതാരം ഞാന്‍ തന്നെയാണെന്ന് ക്രിസ്റ്റ്യാനോ യൂറോപ്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.
അതെ സമയം ലിയോണൽ മെസി കേമനായ കളിക്കാരൻ ആണെന്ന് ക്രിസ്റ്റ്യാനോ സമ്മതിക്കുന്നുണ്ട്. അദ്ദേഹം തുടര്‍ന്നു… ”മെസിയും ഞാനും മികച്ച താരങ്ങളെന്നതില്‍ സംശയമില്ല. എന്നാല്‍ വ്യത്യസ്ത ടീമുകള്‍ക്കായി ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ തനിക്ക് മാത്രമേ കഴിഞ്ഞുട്ടുള്ളൂ. ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ആറ് സീസണുകളില്‍ ടോപ് സ്‌കോററായ താരം ഞാനാണ്.” ക്രിസ്റ്റ്യാനോ പറഞ്ഞു.
യുവന്റസിന്റെ പോര്‍ച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്.സി.ഡി. നാസിയൊനൽ ടീമിലാണ് റൊണാൾഡോ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകൾക്ക് ശേഷം സ്പോർട്ടിങ് ടീമിലേക്ക് മാറി. റൊണാൾഡോയുടെ മികച്ച കഴിവുകൾ ശ്രദ്ധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സർ അലക്സ് ഫെർഗുസൻ , 2003-ൽ 18 വയസുള്ള റൊണാൾഡോയുമായി £12.2 ലക്ഷത്തിനു കരാറിലേർപ്പെട്ടു. ആ സീസണിൽ റൊണാൾഡോ തന്റെ ആദ്യ ക്ലബ് നേട്ടമായ എഫ.എ. കപ്പ് നേടി. 2004 യുവെഫ യൂറോ കപ്പിൽ ഇദ്ദേഹമുൾപ്പെട്ട പോർച്ചുഗൽ ടീം രണ്ടാം സ്ഥാനം നേടി. 2013 വർഷത്തെബാലൻ ഡിയൊർ പുരസ്കാരം കൂടി നേടിയതോടെ ഫുട്‌ബോൾ ചരിത്രത്തിൽ പ്രധന താരങ്ങളിൽ ഒരാളായി താരം മാറി. 2015-2016 സീസൺ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച സീസണായി കണക്കാക്കുന്നു.






































