ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് : ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച
ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റിൽ രണ്ടാം ദിവസമായ ഇന്ന് ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായി. ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് ഉയർത്തിയ 249 റൺസ് പിന്തുടർന്ന് ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 199 റൺസ് എന്ന നിലയിൽ ആണ്. ന്യൂസിലൻഡിന്റെ കൃത്യമായ ബൗളിങ്ങിന് മുന്നിൽ ശ്രീലങ്കൻ ബാറ്സ്മാന്മാർ എല്ലാം തകർന്ന് വീണു. നിരോഷൻ ഡിക്ക്വെല്ലയും (17), സുരംഗ ലക്മലുമാണ്(23) ക്രീസിൽ. ന്യൂസിലൻഡിന് വേണ്ടി അജാസ് പട്ടേൽ അഞ്ച് വിക്കറ്റ് നേടി. 50 റൺസ് പുറകിലാണ് ശ്രീലങ്ക.
രണ്ടാം ദിവസമായ ഇന്ന് 203ന് അഞ്ച് എന്ന നിലയിൽ തുടങ്ങിയ ന്യൂസിലൻഡ് ഇന്നിംഗ്സ് 249-ൽ അവസാനിച്ചു.46 റൺസ്കൂടിയെ അവർക്ക് ഇന്ന് നേടാൻ കഴിഞ്ഞൊള്ളു. ന്യൂസിലൻഡിന്റെ അവസാന പ്രതീക്ഷ ആയിരുന്ന റോസ് ടെയിലര്‍ ഇന്ന് റൺസ് ഒന്നും നേടാൻ കഴിയാതെ ആദ്യം തന്നെ പുറത്തായി. 86 രുൺസ്ന റോസ് ടെയിലര്‍ നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ധനഞ്ജയ് അഞ്ചും, ലലക്മൽ നാലും വിക്കറ്റ് നേടി.
മറുപടി ബാറ്റിങിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക് വേണ്ടി ആഞ്ചലോ മാത്യൂസ്(50),കുശല്‍ മെന്‍ഡിസ്(53) എന്നിവർ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 77 റണ്‍സ് നേടി. എന്നാൽ ഇവരെ രണ്ട് പേരെയും അജാസ് പട്ടേൽ പുറത്താക്കി. പിന്നീട് വന്നവർ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി.






































