EPL 2022 European Football Foot Ball International Football Top News transfer news

റൊണാള്‍ഡ് അറൂഹോയെ എന്തു വില കൊടുത്തും സ്വന്തമാക്കാന്‍ ഒരുങ്ങി മ്യൂണിക്ക്

December 11, 2023

റൊണാള്‍ഡ് അറൂഹോയെ എന്തു വില കൊടുത്തും സ്വന്തമാക്കാന്‍ ഒരുങ്ങി മ്യൂണിക്ക്

ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലോ അടുത്ത വേനൽക്കാലത്തോ ബാഴ്‌സലോണ ഡിഫൻഡർ റൊണാൾഡ് അറൂഹോയെ സൈന്‍ ചെയ്യാന്‍ ബയേണ്‍  മ്യൂണിക്ക് ശ്രമിക്കും.താരത്തിനെ  സൈൻ ചെയ്യാൻ ‘എന്തു വേണമെങ്കിലും’ നൽകാൻ തയ്യാറാണെന്ന് ബയേൺ മ്യൂണിക്ക് വ്യക്തമാക്കിയതായി റിപ്പോർട്ട്.2018-ൽ ബോസ്റ്റൺ റിവറില്‍ ബാഴ്‌സലോണ ബി ടീമിലേക്ക് എത്തിയ താരം വളരെ പെട്ടെന്നു തന്നെ ടീമിലെ സുപ്രധാന താരങ്ങളില്‍ ഒരാള്‍ ആയി മാറി.

Barcelona's Ronald Araujo pictured in September 2022

 

നല്ല പാസ് കൊടുത്ത് കളിയ്ക്കാന്‍ അറിയുന്ന സെന്‍റര്‍ ബാക്ക് ആയ അറൂഹോ ഫിസിക്കലിയായും മികച്ച രീതിയില്‍ കളിക്കും.മോഡേണ്‍ ഫൂട്ബോളിലെ നിലവിലെ മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാള്‍ ആണ് അദ്ദേഹം.ഇത് മനസ്സിലാക്കി കൊണ്ടാവണം മ്യൂണിക്കിന് താരത്തിനെ സൈന്‍ ചെയ്യാന്‍ ഇത്രക്ക് നിര്‍ബന്ധം.മ്യൂണിക്ക് മാനേജര്‍ ടൂഷല്‍ താരത്തിനെ ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടത് ആയി വാര്‍ത്തയുണ്ട്.താരത്തിനെ ഇതിന്  മുന്നേ സൈന്‍ ചെയ്യാന്‍ സിറ്റിയും യുണൈറ്റഡും  ശ്രമം നടത്തിയിരുന്നു.

Leave a comment