ഡയാസിന്റെ പിതാവിനെ മോചിപ്പിച്ചു
ലിവർപൂൾ സ്ട്രൈക്കർ ലൂയിസ് ഡയസിന്റെ പിതാവിനെ ഗറില്ലാ ഗ്രൂപ്പായ നാഷണൽ ലിബറേഷൻ ആർമി മോചിപ്പിച്ചതായി കൊളംബിയ സർക്കാർ വ്യാഴാഴ്ച സ്ഥിരീകരിച്ചു.ആള് മാറിയാണ് ഗറില്ലാ ടീം തട്ടി കൊണ്ട് പോയത് എന്നു വെളിപ്പെടുത്തിയ സര്‍ക്കാര്‍ മറ്റ് അംഗങ്ങളെ വിട്ടയക്കുന്നതിന് വേണ്ടി ചര്‍ച്ചയില്‍ ആണ് എന്നും അറിയിച്ചു.
താരത്തിന്റെ മാതാപിതാക്കാളെ കഴിഞ്ഞ മാസം 28 നു ആണ് ആയുധധാരികളായ ആളുകൾ ബരാങ്കസിലെ ഗ്യാസ് സ്റ്റേഷനിൽ നിന്ന് മോട്ടോർ സൈക്കിളിൽ തട്ടിക്കൊണ്ടുപോയത്. എന്നാൽപോലീസ് മണിക്കൂറുകൾക്കുള്ളിൽ ഫുട്ബോൾ കളിക്കാരന്റെ അമ്മ സിലിനിസ് മറുലാൻഡയെ രക്ഷപ്പെടുത്തി.ലൂയിസ് മാനുവൽ ഡിയാസിന്റെ വിട്ടയക്കല്‍ വൈകിയതോടെ ആ വാര്‍ത്ത ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങി.ഒടുവില്‍ ഐക്യരാഷ്ട്രസഭയും കത്തോലിക്കാ സഭയും കൈമാറ്റം സുഗമമാക്കാൻ സഹായിച്ചു.അവരുടെ പ്രതിനിധികൾ ഡയസിന്റെ പിതാവിനെ വ്യാഴാഴ്ച സെറാനിയ ഡെൽ പെരിജയുടെ പ്രദേശത്ത് നിന്ന് സ്വീകരിച്ചു.അതിനു ശേഷം മാനുവൽ ഡിയാസിനേ വല്ലേടുപാർ എന്ന ഗ്രാമത്തിലേക്കും അവിടുന്നു പിന്നീട് അദ്ദേഹത്തിന്റെ ജന്മനാടായ ബരാങ്കാസിലേക്കും കൊണ്ട് പോവുകയായിരുന്നു.






































