ലുക്കാക്കു ഇന്റർമിലാനിലേക്ക്…
ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റോമേലു ലുക്കാക്കുവിന്റെ ട്രാൻസ്ഫർ.റിപോർട്ടുകൾ അനുസരിച്ചു ഇന്റർ മിലാൻ 77 മില്യൺ യൂറോ നൽകിയാണ് താരത്തെ സ്വന്തമാക്കുന്നത്.65 മില്യൺ ആദ്യവും 12 മില്യൺ അനുബന്ധവേതനമായിട്ടും നൽകും.ഇന്ററിന്റെ 54 മില്ലിയണിന്റെ ആദ്യ ഓഫർ യുണൈറ്റഡ് നിരസിച്ചിരുന്നു.തന്റെ ഏജന്റുമായി മിലാനിലേക്കു മെഡിക്കലിന് പോകുന്ന ഫോട്ടോ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് താരം.
ഇന്റർ മിലാൻ കോച്ച് കൊണ്ടേ ലുക്കാക്കുവിന്റെ വലിയ ഫാൻ ആണ്.മുൻ ചെൽസി മാനേജർ ലുക്കാക്കുവിനെ എവെർട്ടണിൽ നിന്നും വാങ്ങാൻ ശ്രമിച്ചെങ്കിലും യുണൈറ്റഡ് ആണ് ലുക്കാക്കു തെരെഞ്ഞെടുത്തത്.പോൾ പോഗ്ബയുമായുള്ള സൗഹൃദവും അന്ന് ആ ട്രാൻസ്ഫെറിനു നിർണ്ണായകമായി.ജോസേ മൊറീനോയുടെ കീഴിൽ സ്ഥിരം സ്റ്റാർട്ടിങ് സ്ട്രൈക്കർ ആയിരുന്നു ലുക്കാക്കു.66 കളികളിൽ നിന്ന് 28 ഗോളുകളും നേടി.ആദ്യ സീസണിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ച ലുക്കാക്കു യുണൈറ്റഡിനെ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിച്ചതിൽ വലിയ പങ്കുണ്ട് .ടോപ് സിക്സ് ടീമുകളുമായിട്ടുള്ള മത്സരങ്ങളിലെ മോശം പ്രകടനത്തിന് സ്ഥിരം വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്.കഴിഞ്ഞ ഡിസംബറിൽ ക്ലബ് മൊറീനോയെ പുറത്താക്കിയപ്പോൾ മുതലാണ് ലുക്കാക്കുവിന്റെ കഷ്ടകാലം തുടങ്ങിയത് .പുതിയ കോച്ച് ഒലെ മുൻതൂക്കം നൽകിയത് കൂടുതൽ വേഗതയുള്ള റാഷ്ഫോർഡിനായിരുന്നു.ലുക്കാക്കുവിന്റെ സ്ഥാനം സ്ഥിരമായി ബെഞ്ചിലായിരുന്നു.സീസൺ കഴിഞ്ഞയുടനെ ലുക്കാക്കു ക്ലബ് വിടുന്നതിനെ കുറിച്ചുള്ള സൂചനകൾ തന്നിരുന്നു.യുണൈറ്റഡിന്റെ 6 പ്രീസീസൺ മാച്ചുകളിലും ലുക്കാക്കു ഭാഗമായിരുന്നില്ല.യുവന്റസും താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു അര്‍ജന്റീനിയൻ സ്ട്രൈക്കർ ഡിബാലയുമായി ഒരു മാറ്റക്കച്ചവടത്തിനും ശ്രമിക്കുന്നുണ്ടായിരുന്നു എന്നാൽ ഡിബാലയുടെ അധികവേതനവും ട്രാൻസ്ഫെറിനോടുള്ള പൂര്ണമനസ്സില്ലായ്മയും കാരണം യുണൈറ്റഡ് ഇത് തള്ളി കളഞ്ഞു .ഇംഗ്ലീഷ് ട്രാൻസ്ഫർ മാർക്കറ്റ് വ്യാഴാഴ്ച ക്ലോസ് ചെയ്യുന്നതിന് മുന്നേ യുണൈറ്റഡ് ആരെങ്കിലും വാങ്ങുമോയെന്നു കാത്തിരുന്ന് കാണാം.






































