ഷഹീന്‍ അഫ്രീദിക്കു നന്ദി പറഞ്ഞ് കൊണ്ട് ബുമ്ര
പാക്കിസ്താന്‍ പേസര്‍ ഷഹീന്‍ ആഫ്രിദി ഇന്നലെ ബുമ്രയുടെ നവജാത ശിശുവിന് സമ്മാനം നല്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ വാര്‍ത്ത സൃഷ്ട്ടിച്ചു.ഏഷ്യ കപ്പ് ടൂര്‍ണമെന്‍റിനിടെ ആണ് താരത്തിന്‍റെ ജീവിതപങ്കാളി പ്രസവിച്ചത്.ഈ സന്തോഷം പങ്കുവെക്കുന്നതിന് വേണ്ടിയാണ് പാക്ക് യുവ പേസര്‍ താരത്തിന് സമ്മാനം നല്കിയത്.
ഈ സംഭവം മുഴവന്‍ വീഡിയോയില്‍ പകര്‍ത്തി പാക്ക് നാഷണല്‍ താരം ട്വീറ്റ് ചെയ്തിടുണ്ട്. “പരസ്പരം സ്നേഹവും ബഹുമാനവും നേരുന്നു.താങ്കളുടെ കുടുംബത്തിന്‍റെ നന്മയ്ക്കായി ഞാന്‍ പ്രാര്‍ഥിക്കാം.നമ്മുടെ യുദ്ധം പിച്ചിനുള്ളില്‍ മാത്രം ആയിരിയ്ക്കും.എന്നാല്‍ അതിനു പുറത്ത് നമ്മളും മനുഷ്യര്‍ തന്നെ ആണ്.”ട്വീറ്റില്‍ ഉള്‍പ്പെടുത്തിയ സന്ദേശം ആയിരുന്നു ഇത്.മറുപടിക്കു പാക്ക് താരത്തിന്‍റെ പ്രവര്‍ത്തി സ്വാഗതാര്‍ഹം ആണ് എന്നും അദ്ദേഹത്തിന്റെ സമ്മാനം തന്‍റെ കുടുംബത്തിന് നല്കിയ സന്തോഷത്തിന് അതിരില്ല എന്നും ബുമ്ര മറുപടി ട്വീറ്റ് പുറത്തിറക്കി.സെപ്റ്റംബർ 4 ന് ആണ് ബുംറയ്ക്കും ഭാര്യ സഞ്ജന ഗണേശനും ഒരാണ്‍ കുട്ടി പിറന്നത്.ഇത് മൂലം താരം ഈ മാസം മൂന്നാം തീയതി ഇന്ത്യന്‍ കാമ്പ് വിട്ട് മുംബൈയിലേക്ക് പോയിരുന്നു.