ജാഡൻ സാഞ്ചോയുടെ പെരുമാറ്റത്തില്‍ ടെന്‍ ഹാഗിനു നിരാശ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഖ്യ പരിശീലകൻ എറിക് ടെൻ ഹാഗിന് ഞായറാഴ്ച വൈകുന്നേരത്തെ ജാഡൻ സാഞ്ചോയുടെ പെരുമാറ്റത്തില്‍ വലിയ നിരാശ തോന്നിയതായി റിപ്പോർട്ട്.ആഴ്സണലിൽ ഞായറാഴ്ച നടന്ന 3-1 തോൽവിക്ക് ശേഷം, സാഞ്ചോ എന്ത് കൊണ്ടാണ് സ്ക്വാഡില്‍ ഇല്ലാത്തത് എന്ന് ചോദ്യത്തിനു അദ്ദേഹം താരം ഇപ്പോള്‍ ഫോമില്‍ അല്ല എന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ മറുപടി നല്കി കൊണ്ട് സാഞ്ചോ ടെന്‍ ഹാഗിനെ വിമര്‍ശിച്ചിരുന്നു.തന്നെ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി എന്ന് പറഞ്ഞ സാഞ്ചോ പരിശീലന വേളയില്‍ വളരെ നല്ല രീതിയില്‍ തന്നെ ആണ് താന്‍ കളിക്കുന്നത് എന്നും വെളിപ്പെടുത്തി.ഈ തരത്തിലുള്ള മറുപടി ടെന്‍ ഹാഗിനു വലിയ നിരാശ ഉണ്ടാക്കി എന്നും താരം കുറച്ച് കൂടി മര്യാദ പാലിക്കണം എന്ന് മാനേജര്‍ കരുതുന്നതായും ടെലഗ്രാഫ് എഴുതി.വൈകാതെ താരവുമായി ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പില്‍ ആണ് ടെന്‍ ഹാഗ്.ഒന്നുകില്‍ ടീമില്‍ ഉള്‍പ്പെടുത്തുക അല്ലെങ്കില്‍ ലോണില്‍ അയക്കുക , ഇതാണ് യുണൈറ്റഡിന് മുന്നില്‍ ഉള്ള ഓപ്ഷന്.






































