ഫോര്‍ത്ത് ഒഫീഷ്യലിനോട് കയര്‍ത്തു ; വാന്‍ ഡൈക്കിന് രണ്ടു മത്സരങ്ങളില്‍ ബാന്‍
ഞായറാഴ്ച ന്യൂകാസിലിനെതിരെ നടന്ന മത്സരത്തില്‍ മാച്ച് ഒഫീഷ്യല്‍സിനോട് മോശമായി പെരുമാറിയത്തിനു ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡിക്കിനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കുറ്റം ചുമത്തി.വാൻ ഡൈക്കിന്റെ ബാന്‍ ഒരു മത്സരത്തില്‍ ആയിരുന്നു.എന്നാല്‍ ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം താരത്തിനെ രണ്ടു മത്സരത്തില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ വിലക്കിയേക്കും.
മാച്ച് ഫോര്‍ത്ത് ഒഫീഷ്യല്‍ ആയ സ്റ്റുവർട്ട് ആറ്റ്വെലിനെതിരെ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചു എന്നതാണ് താരത്തിനു മേലുള്ള കുറ്റം എന്ന് എഫ്എ ചൊവ്വാഴ്ച സ്ഥിരീകരിച്ചു.ഈ ആരോപണത്തിന് മറുപടി നൽകാൻ വിർജിൽ വാൻ ഡൈക്കിന് സെപ്റ്റംബർ 1 വെള്ളിയാഴ്ച വരെ സമയമുണ്ട് എന്നും ഇംഗ്ലീഷ് ഫുട്ബോള്‍ വെളിപ്പെടുത്തി.ആസ്റ്റൺ വില്ലക്കെതിരെയും വൂള്വ്സിനെതിരെയും നടക്കാന്‍ പോകുന്ന അടുത്ത രണ്ടു മത്സരങ്ങളില്‍ ഇതോടെ വാന്‍ ഡൈക്ക് കളിക്കില്ല.






































