മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി മാഗ്വെയറിന്റെ എക്സിറ്റ് വാതിൽ അടച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി മാഗ്വെയറിന്റെ കൈമാറ്റം സംബന്ധിച്ച് തീരുമാനം മാറ്റിയതായി റിപ്പോർട്ട്. ഇംഗ്ലീഷ് ഡിഫൻഡറെ വെസ്റ്റ് ഹാമിലേക്ക് പറഞ്ഞു വിടാന്‍ യുണൈറ്റഡ് തയ്യാര്‍ ആയിരുന്നു.എന്നാല്‍ പ്രമുഖ ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയന് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് സെപ്തംബർ 1 ന് അവസാനിക്കാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഓൾഡ് ട്രാഫോർഡ് വിടാൻ അനുവാദമില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാഗ്വെയറിനെ അറിയിച്ചിരിക്കുന്നു.
ഇത് കൂടാതെ വെസ്റ്റ് ഹാം മാഗ്യൂറുമായി നടത്തിയ ചർച്ചകൾ ഒന്നും പോലും വിജയിച്ചിരുന്നില്ല. ഇംഗ്ലീഷ് താരത്തിന്റെ കനത്ത ശമ്പളം കാരണം വ്യക്തിഗത നിബന്ധനകൾ പൂർത്തിയാക്കാൻ വെസ്റ്റ് ഹാമിന് കഴിഞ്ഞില്ല.മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള നിലവിലുള്ള കരാർ പ്രകാരം, മാഗ്വെയറിന് ഏകദേശം £190,000 പ്രതിവാര ശമ്പളമുണ്ട്, അത് ഹാമേഴ്സിന് താങ്ങാനാവുന്നതല്ല. അത് ചുരുക്കാം എന്ന് സമ്മതിച്ചു എങ്കിലും അതിനു ബദലായി പിന്നീട് താരം സാലറി കൂട്ടി ചോദിച്ചിരുന്നു.ഇതൊന്നും കൂടാതെ ഇംഗ്ലീഷ് താരത്തിന്റെ സേവനം ക്ലബിന് വളരെ അധികം അനിവാര്യം ആണ് എന്ന് കോച്ച് ടെന്‍ ഹാഗും വെളിപ്പെടുത്തിയിരുന്നു.






































