Cricket Cricket-International IPL IPL-Team Top News

ആൻഡി ഫ്ലവര്‍ – പുതിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കോച്ച്

August 4, 2023

ആൻഡി ഫ്ലവര്‍ – പുതിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കോച്ച്

മൈക്ക് ഹെസന്റെയും സഞ്ജയ് ബംഗറിന്റെയും കാലാവധി ഔദ്യോഗികമായി അവസാനിപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ,  ആൻഡി ഫ്ലവറിനെ അവരുടെ മുഖ്യ പരിശീലകനായി നിയമിച്ചു.മൈക്ക് ഹെസന്റെയും സഞ്ജയ് ബംഗറിന്റെയും കാലാവധി പുതുക്കാന്‍ ആയിരുന്നു മാനെജ്മെന്റ് ആദ്യം തീരുമാനിച്ചത് എങ്കിലും ടീമിന് ഒരു മാറ്റം വേണം എന്ന് ഫ്രാഞ്ചൈസി പിന്നീട്  തീരുമാനിക്കുകയായിരുന്നു.

RCB part ways with Mike Hesson, Sanjay Bangar; on the lookout for new coaches | Cricket News - The Indian Express

 

ആർ‌സി‌ബിയുടെ വൈസ് പ്രസിഡന്റും മേധാവിയുമായ രാജേഷ് മേനോൻ വാര്‍ത്ത പബ്ലിഷ് ചെയ്യുന്നതിന് മുന്‍പേ ചർച്ചകൾക്കായി ലണ്ടനിൽ ഫ്ലവറിനെ കണ്ടിരുന്നു.”ആർ‌സി‌ബിയിൽ ചേരുന്നതിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു. ഞാൻ ബഹുമാനിക്കുന്ന രണ്ട് പരിശീലകരായ മൈക്ക് ഹെസണിന്റെയും സഞ്ജയ് ബംഗറിന്റെയും പ്രൊജക്റ്റ്‌ തുടരാന്‍ കഴിഞ്ഞത് തന്നെ വലിയ അഭിമാനമായി ഞാന്‍ കാണുന്നു.ആർ‌സി‌ബിയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാര്‍ ആണ്.”ഐപിഎല്ലിന്റെ അവസാന രണ്ട് സീസണുകളിൽ ലഖ്‌നൗ സൂപ്പർജയന്റ്‌സ് കോച്ച് ആയിരുന്ന ഫ്ലവർ മാധ്യമങ്ങളോട്  പറഞ്ഞു.

Leave a comment