മിക്കി വാൻ ഡി വെനിന്‍റെ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ ടോട്ടന്‍ഹാം
30 മില്യൺ പൗണ്ടിന് വോൾഫ്സ്ബർഗ് ഡിഫൻഡർ മിക്കി വാൻ ഡി വെനുമായി കരാർ ഒപ്പിടാൻ ടോട്ടൻഹാം ധാരണയിലെത്തിയിരിക്കുന്നു.കഴിഞ്ഞ സീസണിൽ സ്പർസ് പ്രതിരോധം വളരെ മോശം അവസ്ഥയില്‍ ആയിരുന്നു കളിച്ചത്.അത് എത്രയും പെട്ടെന്ന് റിപ്പയര്‍ ചെയ്യാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് മാനെജ്മെന്റ്.
(അലജോ വെലിസ്)
പുതിയ സ്പർസ് മാനേജര്‍ ആൻഗെ പോസ്റ്റെകോഗ്ലോയുടെ ആവശ്യപ്രകാരം ആണ് വാൻ ഡി വെനിനെ സൈന്‍ ചെയ്യാന്‍ ക്ലബ് മുതിരുന്നത്.ഇരു ക്ലബുകളും തമ്മില്‍ നടത്തിയ ചര്‍ച്ച നല്ല രീതിയില്‍ ആണ് അവസാനിച്ചത് എങ്കിലും ഇനിയും ഏറെ കാര്യങ്ങളില്‍ തീര്‍ച്ച വരുത്താന്‍ ഉണ്ടത്രേ.താരത്തിന്‍റെ പേര്‍സണല്‍ നിബന്ധനകള്‍ എല്ലാ ലണ്ടന്‍ ക്ലബ് അംഗീകരിച്ച് കഴിഞ്ഞു.വോൾഫ്സ്ബർഗിനായി രണ്ട് സീസണുകളിലായി 41 മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിനു സെന്റർ ബാക്കായോ ലെഫ്റ്റ് ബാക്കായോ കളിക്കാനുള്ള കഴിവ് ഉണ്ട്.അതേസമയം ഇതിനിടയില്‍ റൊസാരിയോ സെൻട്രൽ സ്‌ട്രൈക്കർ അലജോ വെലിസിനെ സൈൻ ചെയ്യാനും സ്പർസ് ശ്രമം നടത്തുന്നുണ്ട്.






































