ലീഗ കപ്പിൽ മെസിയുടെ തേരോട്ടം : വീണ്ടും ഇരട്ട ഗോളുകളുമായി ഇന്റർ മിയാമിയെ പ്രീക്വാട്ടറിൽ എത്തിച്ചു
ബുധനാഴ്ച രാത്രി നടന്ന മത്സരത്തിൽ എംഎൽഎസ് എതിരാളിയായ ഒർലാൻഡോ സിറ്റിക്കെതിരെ ഇന്റർ മിയാമിക്ക് തകർപ്പൻ ജയം. ജയത്തിന് ചുക്കാൻ പിടിച്ചത് സൂപ്പർതാരം മെസ്സിയും. ഇന്ന് നടന്ന മത്സരത്തിൽ അവർ ഒന്നിനെതിരെ മൂന്ന് ഗോളുകൾ ആണ് നേടിയത്. അതിൽ രണ്ട് ഗോളുകളും നേടിയത് മെസി ആണ്. ഇന്റർ മിയാമിയിൽ വന്ന ശേഷം കളിച്ച കളികളിൽ എല്ലാം ശ്രദ്ധയായ പ്രകടനമാ നടത്തിയ മെസി മൂന്ന് കളികളിൽ നിന്ന് അഞ്ച് ഗോളുകൾ ആണ് ഇതുവരെ നേടിയത്.
കളി തുങ്ങി ഏഴാം മിനിറ്റിൽ മെസി ആദ്യ ഗോൾ നേടി. 72-ാം മിനിറ്റിൽ മെസ്സിയുടെ രണ്ടാം ഗോളിൽ ജോസഫ് മാർട്ടിനെസ് ഒരു ഗോളും അസിസ്റ്റും ചേർത്തു. മെസ്സിയുടെ രണ്ട് ഗോളുകൾക്കും റോബർട്ട് ടെയ്‌ലർ അസിസ്റ്റുകൾ നൽകി. മെസ്സി മാനിയ സോക്കർ ലോകത്തെ കൊടുങ്കാറ്റാക്കിയപ്പോൾ മെസ്സിയുടെ മൂന്ന് ഗെയിമുകളുടെ ഹോം സ്റ്റൈൻറിൽ അഞ്ച് ഗോളുകളും മൂന്ന് വിജയങ്ങളും ഉൾപ്പെടുന്നു.
ആദ്യ പകുതിയിൽ ഏഴാം മിനിറ്റിൽ മെസി ഗോൾ നേടിയപ്പോൾ പത്ത് മിനിറ്റിനുള്ളിൽ ഒർലാൻഡോ സമനില ഗോൾ നേടി. പിന്നീട് രണ്ടാം പകുതിയിൽ അമ്പത്തിയൊന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോസഫ് രണ്ടാം ഗോൾ നേടിയപ്പോൾ ,72-ാം മിനിറ്റിൽ മെസ്സി മൂന്നാം ഗോൾ ടീമിനെയായി നേടി. ജയത്തോടെ മിയാമി പ്രീക്വാട്ടറിലേക്ക് മുന്നേറി.






































