പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ എമിറേറ്റ്സ് കപ്പ് സ്വന്തമാക്കി ആഴ്സണല്‍
എഎസ് മൊണാക്കോയുമായി 1-1ന് സമനില വഴങ്ങിയതിന് ശേഷം പെനാൽറ്റിയിലൂടെ ആഴ്സണൽ എമിറേറ്റ്സ് കപ്പ് സ്വന്തമാക്കി.യൂസഫ് ഫോഫാന ലീഗ് വൺ ടീമിന് 31-ാം മിനിറ്റിൽ ലീഡ് നല്‍കിയപ്പോള്‍ എഡ്ഡി എൻകെറ്റിയയാണ് ആഴ്സണലിന് വേണ്ടി ഗോള്‍ നേടിയത്.രസകരമായ രണ്ടാം പകുതിയിൽ വിജയിക്കാനുള്ള അവസരങ്ങൾ പലതും ലഭിച്ചിട്ടുണ്ട് എങ്കിലും ഇരുടീമുകള്‍ക്കും അത് മുതല്‍ എടുക്കാന്‍ കഴിഞ്ഞില്ല.
പെനാല്‍റ്റി ഷൂട്ടില്‍ ആഴ്സണല്‍ അഞ്ച് കിക്കും വലയില്‍ എത്തിച്ചപ്പോള്‍ മൊണാക്കോയുടെ തകുമി മിനാമിനോ കിക്ക് പാഴാക്കി.ഇതോടെ ഗബ്രിയേൽ മഗൽഹെസിന് ഗണ്ണേഴ്‌സിന് 5-4 വിജയം ഉറപ്പിക്കാനുള്ള അവസരം ലഭിച്ചു.കാൽമുട്ടിന് പരിക്കേറ്റ ഗബ്രിയേൽ ജീസസിനെ ഇന്നലെ കളിക്കാന്‍ ഇറക്കിയിരുന്നില്ല.കൂടുതൽ വിലയിരുത്തലിനുശേഷം ഇതിന്റെ തീവ്രത വ്യക്തമാകും. അദ്ദേഹത്തിന്റെ പകരക്കാരനായ എൻകെറ്റിയക്ക് ആയിരുന്നു ക്യാപ്റ്റന്‍റെ ചുമതല.പുതിയ സൈനിംഗുകളായ ഡെക്ലാൻ റൈസും ജുറിൻ ടിമ്പറും ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.






































