EPL 2022 European Football Foot Ball International Football Top News

റയലിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

August 3, 2023

റയലിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ബുധനാഴ്ച രാത്രി ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് യുവന്‍റ്റസ്.അമേരിക്കന്‍ പ്രീ സീസന്‍ ടൂറിലെ അവസാന മത്സരം ആയിരുന്നു ഇത്.ഇത് റയലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്.കഴിഞ്ഞ മത്സരത്തില്‍ ബാഴ്സക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് അവര്‍ പരാജയപ്പെട്ടിരുന്നു.

Immediate Reaction: Juventus 3-1 Real Madrid - Managing Madrid

 

കിക്കോഫിന് ശേഷം സെക്കന്റുകള്‍ക്ക് അകം മോയിസ് കീൻ നേടിയ ഗോളിൽ യുവേ ലീഡ് നേടി.ഈ സമ്മറില്‍  ലില്ലെയിൽ നിന്ന് യുവന്റസിലേക്ക് വന്ന  യുണൈറ്റഡ് സ്റ്റേറ്റ്സ് ടീമംഗം ടിമോത്തി വീഹ് 20 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് സീരി എ ടീമിന്‍റെ ലീഡ് വര്‍ധിപ്പിച്ചു. വിനീഷ്യസ് ജൂനിയറിലൂടെ ഒരു ഗോൾ മടക്കിയത് മാഡ്രിഡിന് നേരിയ പ്രതീക്ഷ നല്‍കി എങ്കിലും മത്സരത്തിലുടനീളം വീണ്ടും സ്കോര്‍ ചെയ്യാന്‍ റയലിന് അവസരം ലഭിച്ചില്ല.95 ആം മിനുട്ടില്‍ ദുസാന്‍ വ്ളാഹോവിച്ചും സ്കോര്‍ബോര്‍ഡില്‍ ഇടം കണ്ടെത്തി.ഓഗസ്റ്റ് 12-ന് അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ ലാലിഗ ഓപ്പണറിന് മുന്നോടിയായി മാഡ്രിഡ് ഇപ്പോൾ സ്‌പെയിനിലേക്ക് മടങ്ങും, അതേസമയം യുവന്റസ് ഓഗസ്റ്റ് 20 ന് ഉഡിനീസിലേക്ക് ആരംഭിക്കുന്ന സീരി എ വേണ്ടിയുള്ള തയ്യാറെടുപ്പ് തുടരും.

Leave a comment