EPL 2022 European Football Foot Ball International Football Top News

തുടര്‍ച്ചയായ മൂന്നാം തോല്‍വി ; ടെന്‍ ഹാഗ് സമ്മര്‍ദത്തില്‍

July 31, 2023

തുടര്‍ച്ചയായ മൂന്നാം തോല്‍വി ; ടെന്‍ ഹാഗ് സമ്മര്‍ദത്തില്‍

അലെജിയന്റ് സ്റ്റേഡിയത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് 3-2ന് തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ അമേരിക്കൻ പര്യടനം അവസാനിപ്പിച്ചിരിക്കുന്നു.പ്രീ സീസണില്‍ ഇത് ചെകുത്താന്‍മാരുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്.റെക്സ്ഹം,റയല്‍ മാഡ്രിഡ്‌,ഇപ്പോള്‍ ഇതാ ബോറൂസിയ.തുടര്‍ച്ചയായ ഈ തോല്‍വികള്‍ എറിക് ടെൻ ഹാഗിനു വലിയ സമ്മര്‍ദം ആണ് നല്‍കുന്നത്.

Man United 1-2 Borussia Dortmund: Donyell Malen scores a rapid double to  turn the game on its head before halftime | Daily Mail Online

 

പ്രീമിയര്‍ ലീഗില്‍ ഇത്തവണ വലിയൊരു ബജറ്റ് തന്നെ ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ക്ക്‌ വേണ്ടി യുണൈറ്റഡ്  ചിലവഴിച്ചു കഴിഞ്ഞു.ഇതുപോലൊരു മോശം പ്രീ സീസന്‍ അടുത്തൊന്നും മാഞ്ചസ്റ്ററിന് ലഭിച്ചിട്ടില്ല.24 ആം മിനുട്ടില്‍ ഡിയഗോ ദാലോട്ട് നേടിയ ഗോളില്‍ യുണൈറ്റഡ് ലീഡ് നേടി എങ്കിലും ഡച്ച് താരമായ ഡോണേൽ മാലെൻ 43,44 മിനുട്ടില്‍ തുടര്‍ച്ചയായി ഇരട്ട ഗോളുകള്‍ നേടി കൊണ്ട് ബോറൂസിയക്ക് ലീഡ് നേടി കൊടുത്തു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആന്തണി മാഞ്ചസ്റ്ററിന് വേണ്ടി സമനില ഗോള്‍ നേടി എങ്കിലും യൂസുഫ മൗക്കോക്കോ 71 ആം മിനുട്ടില്‍ നേടിയ ഗോളില്‍ യുണൈറ്റഡ് പരാജയമടഞ്ഞു.

Leave a comment