EPL 2022 European Football Foot Ball International Football Top News

അത്ലറ്റിക്കോക്ക് മുന്നില്‍ ചാമ്പ്യന്മാരുടെ അടിതെറ്റി

July 31, 2023

അത്ലറ്റിക്കോക്ക് മുന്നില്‍ ചാമ്പ്യന്മാരുടെ അടിതെറ്റി

ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന പ്രീ സീസന്‍ പര്യടനത്തില്‍ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്.ഒരു പരാജയത്തോടെ ആണ് സിറ്റി തങ്ങളുടെ പ്രീ സീസന്‍ അവസാനിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ 2-1  എന്ന സ്കോര്‍ലൈനില്‍ സിറ്റി ജയം നേടിയിരുന്നു.അവര്‍ ഇനി  ഓഗസ്റ്റ് 6 ന് ആഴ്സണലിനെതിരായ കമ്മ്യൂണിറ്റി ഷീൽഡിന് തയ്യാറെടുക്കാൻ മാഞ്ചസ്റ്ററിലേക്ക് മടങ്ങും.

 

ആദ്യ പകുതിയില്‍ ഇരു കൂട്ടര്‍ക്കും മികച്ച ടീമിനെ കളിക്കാന്‍ ഇറക്കിയിട്ടും ഗോള്‍ ഒന്നും തന്നെ നേടാന്‍ കഴിഞ്ഞില്ല.66 ആം മിനുട്ടില്‍ മെംഫിസ് ഡീപെയ് ആണ് ആദ്യമായി സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത്.10 മിനിറ്റിനുള്ളിൽ യാനിക് കരാസ്കോ അത്ലറ്റിക്കോയുടെ ലീഡ്  ഇരട്ടിയാക്കി.85 മിനിറ്റിൽ റൂബൻ ഡയസിന്റെ ഒരു ഹെഡ്ഡർ ഇവോ ഗ്രബിക്കിനെ മറികടന്നു ഗോള്‍ ആയപ്പോള്‍ നേരിയ പ്രതീക്ഷ സിറ്റിക്ക് ലഭിച്ചു എങ്കിലും വളരെ കുറച്ച് സമയം മാത്രമേ അവര്‍ക്ക് ശേഷിക്കുന്നുണ്ടാര്‍ന്നുള്ളൂ.ശേഷിക്കുന്ന രണ്ടു പ്രീ സീസന്‍ മത്സരത്തില്‍ അത്ലറ്റിക്കോ റയല്‍ സോസിദാദ്,സെവിയ്യ എന്നീ ലാലിഗ ടീമുകളെ നേരിടും.

Leave a comment