EPL 2022 European Football Foot Ball International Football Top News

നൂനസിനു ഇരട്ട ഗോള്‍ ; ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തി ലിവര്‍പൂള്‍

July 31, 2023

നൂനസിനു ഇരട്ട ഗോള്‍ ; ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തി ലിവര്‍പൂള്‍

ഞായറാഴ്ച സിംഗപ്പൂരിൽ ലെസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ ലിവർപൂൾ 4-0 ന് വിജയിച്ചു.രണ്ടാം നിര ബുണ്ടസ്ലിഗ ടീമുമായി സമനിലകുരുക്കില്‍ അകപ്പെട്ട ലിവര്‍പൂളിനു ഈ വിജയം വളരെ അനിവാര്യമായിരുന്നു.മോശം ഫോമില്‍ ഉള്ള ഡാര്‍വിന്‍ നൂനസ് ലിവര്‍പൂളിനു വേണ്ടി ഇരട്ട ഗോള്‍ നേടി.

Five things seen in Liverpool vs Leicester as Dominik Szoboszlai tricks  ease Jürgen Klopp worry - Liverpool.com

 

അദ്ധേഹത്തെ കൂടാതെ സല,ലൂയിസ് ഡയാസ്  എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഡയാസ്   ആണ് 22 ആം മിനുട്ടില്‍ തന്നെ ലിവര്‍പൂളിനു ലീഡ് ഇന്ദി കൊടുത്തത്.സമ്മര്‍ സൈനിങ്ങ് ആയ  അലക്‌സിസ് മാക് അലിസ്റ്റർ ആദ്യ പകുതിയില്‍ ലിവര്‍പൂളിനു വേണ്ടി മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.മിഡ്ഫീല്‍ഡില്‍ ആധിപത്യം പുലര്‍ത്തിയ ലിവര്‍പൂള്‍ ലെസ്റ്റര്‍ സിറ്റിക്ക് തിരിച്ചടിക്കാന്‍ ഒരവസരവും നല്‍കിയില്ല.2023-24 പ്രീമിയർ ലീഗ് കാമ്പെയ്‌ൻ ആഗസ്റ്റ് 2 ന് ചെൽസിയെ നേരിടുന്നതിനു മുന്‍പ് 2 ന് ബയേൺ മ്യൂണിക്കിനെയും 7 ന് എസ്വി ഡാര്‍മ്സ്റ്റാഡിനെയും പ്രീസീസൺ ഫ്രണ്ട്ലി മത്സരങ്ങളില്‍ നേരിടും.

Leave a comment