മാനെ സൗദിയിലേക്ക് പോകില്ല എന്ന് ഉറപ്പ് നല്‍കി താരത്തിന്‍റെ മാനേജര്‍
ബയേൺ മ്യൂണിക്കുമായുള്ള നിരാശാജനകമായ ആദ്യ സീസണിന് ശേഷം, സെനഗലീസ് ഫോർവേഡ് സൗദി ലീഗിലേക്ക് പോകുമെന്നുള്ള വാര്‍ത്ത ഈ അടുത്ത് പല മാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു.എന്നാല്‍ അതെല്ലാം വെറും കിംവദന്തി ആണ് എന്നും താരത്തിനു ഇപ്പോഴും യൂറോപ്പില്‍ കളിക്കുക എന്നതാണ് ലക്‌ഷ്യം എന്നും അദ്ദേഹത്തിന്റെ എജന്റ്റ് പറഞ്ഞു.
ബയേണ്‍ ആരാധകര്‍,ടീമങ്കങ്ങള്‍ ,കോച്ച്, മാനെജ്മെന്റ് എന്നിവര്‍ ആയൊക്കെ സെനഗല്‍ താരത്തിന്‍റെ ബന്ധം വഷല്‍ ആയി കഴിഞ്ഞു.എന്നാല്‍ മ്യൂണിക്കിൽ തുടരാൻ തന്നെ ആണ് താരത്തിനു ഇപ്പോഴും ആഗ്രഹം.ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ ഹാരി കെയ്‌നിനെ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് പകരക്കാരനായി സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ആണ് ബയേണ്‍ മ്യൂണിക്ക്.അങ്ങനെ സംഭവിച്ചാല്‍ നിലവിൽ ടീമിലുള്ള എല്ലാ ഫോർവേഡുകളെയും ഉൾക്കൊള്ളാൻ ഇടമില്ലാത്തത് കൊണ്ട് താരത്തിനെ വില്‍ക്കാന്‍ ആയിരിക്കും മാനെജ്മെന്റ് തീരുമാനിക്കാന്‍ പോകുന്നത്.






































