വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി റിയാൻ പരാഗ്
ഐപിഎൽ 2023 സീസണില്‍ അനവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ റിയാൻ പരാഗ് ഒടുവില്‍ തന്‍റെ മനസ്സ് തുറന്നു.ഈ വര്‍ഷം രാജസ്ഥാനു വേണ്ടി 7 മത്സരങ്ങള്‍ കളിച്ച പരാഗ് 118.18 സ്‌ട്രൈക്ക് റേറ്റിൽ 78 റൺസ് മാത്രമാണ് നേടിയത്.താരം തന്‍റെ വിമര്‍ശങ്ങള്‍ക്ക് ഉള്ള മറുപടി നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ചത് രാജസ്ഥാന്‍ തന്നെ ആണ്.
വീഡിയോ തുടങ്ങുന്നത് ക്രിക്കറ്റ് അനലിസ്റ്റ് ആയ ജോയ് ഭട്ടാചാര്യ രാജസ്ഥാൻ അഞ്ച് ബൗളർമാർ, അഞ്ച് ബാറ്റർമാർ, പരാഗ് എന്നിവർക്കൊപ്പമാണ് കളിച്ചത് എന്ന് പറഞ്ഞാണ്.വീഡിയോ പിന്നീട് പരാഗിലേക്ക് മാറുന്നു.”ആളുകൾ അവരുടെ കഠിനാധ്വാനം ചെയ്‌ത പണം കൊടുക്കുന്നത് ഞങ്ങളുടെ പ്രകടനം കാണാൻ വരാനാണ്.ഇത് കുട്ടികളിയല്ല , എനിക്ക് വ്യക്തമായി മനസിലായി.എന്നാൽ വെരിഫൈഡ് അക്കൗണ്ടുകൾ, മുൻ ക്രിക്കറ്റ് താരങ്ങൾ, കമന്റേറ്റർമാർ, അവർ എന്നെക്കുറിച്ച് ട്വീറ്റ് ചെയ്യാൻ സമയമെടുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് പോസ്റ്റുചെയ്യുമ്പോൾ അനാവശ്യ ശബ്ദം ആണ് ഉണ്ടാകുന്നത്.അവര്‍ക്ക് എനിക്ക് പേര്‍സണല്‍ ആയി സന്ദേശമയയ്‌ക്കാം.അത് എന്നെ കൂടുതല്‍ സന്തോഷിപ്പിക്കും.”അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.ഐപിഎൽ 2023 ൽ മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമെതിരെ കളിക്കാൻ താൻ വളരെ ആഗ്രഹിച്ചു എന്നും എന്നാൽ രണ്ട് മത്സരങ്ങളിൽ നിന്നും ടീമിൽ നിന്ന് പുറത്താക്കിയത് തന്നെ വളരെ അധികം വിഷാധത്തില്‍ ആക്കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
&https://youtu.be/PkbsCRrDxiM;






































