ഇംഗ്ലണ്ട് – ഓസീസ് പോര് അവസാനിക്കുന്നില്ല !!!!
ലോർഡ്‌സിലെ രണ്ടാം ആഷസ് ടെസ്റ്റിന്റെ പോര് അവസാനിക്കുന്നില്ല.രണ്ടാം ടെസ്റ്റില്‍ ഓസീസിനെതിരെ 43 റണ്‍സിനു ആണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.മല്‍സരത്തിന്റെ അവസാന ദിവസം ജോണി ബെയർസ്റ്റോയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത് ആണ് എല്ലാ വിവാദങ്ങള്‍ക്കും വഴി വെച്ചത്.ഇതിനെ തുടര്‍ന്ന് രണ്ടു രാജ്യങ്ങളിലെ മുന്‍ കളിക്കാരും മാധ്യമങ്ങളും പരസ്പരം പോരടിക്കുകയാണ്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെൻ സ്‌റ്റോക്‌സിനെ “എപ്പോഴും കരയുന്ന കുട്ടി ” എന്ന് വിളിച്ച് ഓസ്ട്രേലിയൻ മീഡിയ ഔട്ട്ലെറ്റ് കളിയാക്കിയിരുന്നു.ഇത് കൂടാതെ താരത്തിന്‍റെ തലയുടെ ചിത്രം വെട്ടി ഒട്ടിച്ച് ഒരു ചെറിയ കുട്ടിയുടെ ശരീരത്തിന്‍റെ ഒപ്പം വെക്കുകയും ചെയ്തിരുന്നു.ഇത് ഇംഗ്ലണ്ടില്‍ വലിയ വിവാദം ആയിരുന്നു.എന്നാല്‍ ഇതിനോട് പ്രതികരിച്ച സ്റ്റോക്സ് വളരെ ലാഘവത്തോടെ ആണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.”എനിക്ക് താടിയില്ലാത്ത ഒരു ഫോട്ടോ അവർക്ക് എടുക്കാമായിരുന്നു, അത് കുറച്ച് കൂടി നന്നാക്കാമായിരുന്നു. ഇത് അൽപ്പം വിചിത്രം ആയി തോന്നുന്നു.”സ്റ്റോക്സ് മാധ്യമങ്ങളോട് പറഞ്ഞു.






































