ലാലിഗയില്‍ സെമി-ഓട്ടോമാറ്റിക് ഓഫ്സൈഡ് സിസ്റ്റം ഈ സീസണില്‍ ഉണ്ടാകില്ല
ലീഗിൽ ഈ സീസൺ മുതൽ സെമി-ഓട്ടോമാറ്റിക് ഓഫ്സൈഡ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ നേരത്തെ അനുമതി നൽകിയിരുന്നു എങ്കിലും സങ്കീർണതകൾ കാരണം ലാലിഗ ഇപ്പോൾ അത് നടപ്പിലാക്കുന്നില്ല എന്ന് വെളിപ്പെടുത്തി.ഓഗസ്റ്റ് 11 ന് പുതിയ സ്പാനിഷ് ഫുട്ബോൾ സീസണിന്റെ തുടക്കത്തിനു മുന്‍പ് തന്നെ സിസ്റ്റം തയ്യാര്‍ ആകുമെന്ന് സ്പാനിഷ് ബോര്‍ഡ് കരുതി.എന്നാല്‍ പല കമ്പനികള്‍ നല്കിയ ടെണ്ടറുകളും ലാലിഗ റദ്ദ് ചെയ്തിരിക്കുന്നു.
മീഡിയപ്രൊ എന്ന കമ്പനിക്ക് കരാര്‍ നല്കാന് ആയിരുന്നു ലാളിഗയുടെ തുടക്കത്തില്‍ ഉള്ള തീരുമാനം.എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് പിന്നോട്ട് വലിയാനുള്ള കാരണം എന്തെന്ന് വ്യക്തം അല്ല.ലാലിഗക്ക് വേണ്ടി വാര് സിസ്റ്റം ചെയ്യുന്ന ഹോക്ക്-ഐക്ക് കോണ്ട്രാക്റ്റ് നല്‍കുന്നതും സ്പാനിഷ് ഫുട്ബോളിന്റെ ആലോചനയില്‍ ഉണ്ട്.മോശം റഫറിയിങ്ങിനും വിവാദ വാര് തീരുമാനങ്ങള്‍ക്കും പേര് കേട്ട ലാലിഗ സെമി-ഓട്ടോമാറ്റിക് ഓഫ്സൈഡ് സിസ്റ്റം അടുത്ത സീസണില്‍ മാത്രമേ കൊണ്ട് വരുകയുള്ളൂ.






































