പുലിസിച്ചിനു വേണ്ടി മെച്ചപ്പെട്ട ബിഡ് സമര്‍പ്പിക്കാന്‍ എസി മിലാന് തയ്യാറെടുക്കുന്നു
ചെൽസി ഫോർവേഡ് ക്രിസ്റ്റ്യൻ പുലിസിച്ചിനായി എസി മിലാൻ മെച്ചപ്പെട്ട ഓഫർ നല്‍കിയേക്കും.ബുധനാഴ്ച പുലിസിച്ചിനായി 20 മില്യൺ യൂറോ വിലമതിക്കുന്ന പുതിയ ബിഡ് മിലാൻ സമർപ്പിച്ചിരുന്നു.ചെൽസി മിലാനിൽ നിന്ന് കുറച്ച് കൂടി വലിയൊരു ഓഫര്‍ പ്രതീക്ഷിക്കുന്നു.താരത്തിനെ എന്തായാലും വില്ക്കാന് തന്നെ ആണ് ചെല്‍സി പദ്ധതി ഇടുന്നത്.
ഈ മാസാവസാനം യുഎസിലെ അവരുടെ പ്രീസീസൺ ടൂറിന്റെ ഭാഗമാകാൻ പുലിസിച്ചിനെ ചെല്‍സി വിളിക്കാന്‍ പോകുന്നില്ല.ചെല്‍സിയുടെ സമ്മതം നേടുന്നതിനു വേണ്ടി പുതുക്കിയ ബിഡ് മിലാന് അണിയറയില്‍ തയ്യാറാക്കുന്നുണ്ട് എന്നും അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇപ്പോള്‍ ലഭ്യം അല്ല എന്നും ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു.2018 ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 64 മില്യൺ യൂറോക്ക് അമേരിക്കന്‍ ഫുട്ബോള്‍ താരം ചെല്‍സിയില്‍ ചേര്‍ന്നത്.എസി മിലാനെ കൂടാതെ ഫ്രഞ്ച് ക്ലബ് ആയ ലിയോണും താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട്.എന്നാല്‍ എസി മിലാനിലേക്ക് പോകാന്‍ ആണ് താരം ആഗ്രഹിക്കുന്നത്.






































