ബാഴ്സലോണക്ക് വിറ്റർ റോക്കിനെയും നഷ്ട്ടപ്പെടുമോ ????
വിറ്റർ റോക്കിന്‍റെ സൈനിങ്ങ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബാഴ്സക്ക് നിര്‍ദേശം നല്‍കി അത്‌ലറ്റിക്കോ പരാനൻസ്.ഒപ്പിട്ട കരാറുകൾ അയച്ച് കരാർ അവസാനിപ്പിക്കാൻ 24 മണിക്കൂർ സമയമുണ്ടെന്ന് ബ്രസീലിയൻ ക്ലബ് ബാഴ്‌സയ്ക്ക് മുന്നറിയിപ്പ് നൽകിയതായി മുണ്ടോ ഡിപോർട്ടീവോ റിപ്പോര്‍ട്ട് നല്‍കിയത് ഇന്നലെയായിരുന്നു.
ബാഴ്‌സലോണ സമയത്തിന് പേപ്പര്‍ വര്‍ക്കുകള്‍ അയച്ചില്ല എങ്കില്‍ മറ്റുള്ള ക്ലബുകളില്‍ നിന്നുള്ള ഓഫറുകള്‍ക്ക് പരാനൻസ് ചെവി കൊള്ളുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ് ബാഴ്സലോണ.അർദ ഗുലറിനെ തങ്ങളുടെ ചിര വൈരികള്‍ ആയ റയല്‍ മാഡ്രിഡിനോട് നഷ്ട്ടപ്പെട്ട ബാഴ്സക്ക് റോക്കിനെ കൂടി സൈന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ലബിനെ അത് വലിയൊരു സമ്മര്‍ദത്തിലേക്ക് നയിച്ചേക്കും.വിറ്റോർ റോക്കിൽ താൽപ്പര്യമുള്ള മറ്റ് നിരവധി ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്.ക്ലബിന് ലാഭകരം ആയ ഓഫറുകള്‍ പല ക്ലബുകളും മുന്നോട്ട് വെക്കുന്നുണ്ട്.ബാഴ്സയില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന ഓഫറിന് എത്രയോ മുകളില്‍.എന്നാല്‍ ബാഴ്സയില്‍ കളിക്കണം എന്ന അതിയായ ആഗ്രഹത്തില്‍ കഴിയുന്ന താരത്തിന് മറ്റ് ഏതു ക്ലബുകളുമായും ചര്‍ച്ച പോലും നടത്തിയിട്ടില്ല.






































