EPL 2022 European Football Foot Ball International Football Top News transfer news

ആര്‍ദ ഗുലറുടെ സൈനിങ്ങ് പൂര്‍ത്തിയാക്കി റയല്‍ മാഡ്രിഡ്‌

July 7, 2023

ആര്‍ദ ഗുലറുടെ സൈനിങ്ങ് പൂര്‍ത്തിയാക്കി റയല്‍ മാഡ്രിഡ്‌

18 കാരനായ തുർക്കി പ്ലേമേക്കർ അർദ ഗുലറിനെ ഫെനർബാഷിൽ നിന്ന് സൈനിംഗ് റയല്‍ മാഡ്രിഡ്‌  പൂർത്തിയാക്കി.ഇന്നലെ വാര്‍ത്ത റയല്‍ ഒഫീഷ്യല്‍ ആയി ലോകത്തെ അറിയിച്ചു.’തുർക്കിഷ് മെസ്സി’ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം ബെർണബ്യൂവിൽ ആറ് വർഷത്തെ കരാറില്‍ ആണ് ഒപ്പിട്ടത്.കാലങ്ങള്‍ ഏറെയായി മുന്‍ നിര ടീമുകള്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.കഴിഞ്ഞ സീസണില്‍ അദ്ദേഹം തന്‍റെ പീക്ക് ഫോമില്‍ എത്തിയത്.

Real Madrid sign Turkey's 18-year old midfielder Arda Guler | Reuters

താരത്തെ സൈന്‍ ചെയ്യാനുള്ള നീക്കം നടത്തിയ ബാഴ്സക്ക് അവസാന സ്റ്റേജില്‍ തിരിച്ചടി ലഭിച്ചു. താരം റയലിന്റെ വഴിയെ പോവുകയായിരുന്നു.പ്രീമിയർ ലീഗ് ക്ലബുകള്‍ ആയ ആഴ്സനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ,ബയേൺ മ്യൂണിക്ക്, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവരും താരവുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു എങ്കിലും റയലില്‍ പോകാന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു താരം.താരത്തിനെ സൈന്‍ ചെയ്യാന്‍ ഉള്‍പ്പെട്ട  ഫീസ് റയല്‍ മാഡ്രിഡ്‌  വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇത് ഏകദേശം 20 മില്യൺ യൂറോ ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a comment