EPL 2022 European Football Foot Ball International Football Top News transfer news

ഈ സമ്മര്‍ വിന്‍ഡോയില്‍ എറിക് ഗാർഷ്യയെ പറഞ്ഞു വിടാന്‍ ബാഴ്‌സലോണ

June 16, 2023

ഈ സമ്മര്‍ വിന്‍ഡോയില്‍ എറിക് ഗാർഷ്യയെ പറഞ്ഞു വിടാന്‍ ബാഴ്‌സലോണ

വയബിലിറ്റി പ്ലാൻ നടപ്പിലാക്കാൻ അനുവദിക്കുന്നതിനു നിരവധി താരങ്ങളെ വില്‍ക്കുക എന്ന ലക്ഷ്യത്തില്‍ ഉള്ള ബാഴ്സലോണ ബോര്‍ഡ് ഫെറാൻ ടോറസ്, അൻസു ഫാട്ടി, കെസി എന്നിവർക്ക്  ഇതിനകം തന്നെ മാനെജ്മെന്റ്  വാതിൽ തുറന്നു നല്‍കിയിട്ടുണ്ട്.ജൂണ്‍ പതിനാലിന് നടന്ന മീറ്റിംഗില്‍ സ്പാനിഷ് പ്രതിരോധ താരമായ എറിക് ഗാര്‍സിയയേയും വില്‍ക്കാനുള്ള താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം ആയിരിക്കുന്നു.

ബാഴ്സയുടെ പ്രതിരോധ ലൈനപ്പ് മികച്ചത് ആയത് കൊണ്ട് എറിക്കിന് അവസരങ്ങള്‍ വേണ്ട തരത്തില്‍ ലഭിക്കുന്നില്ല.എന്നാല്‍ സാവി താരത്തിനു വീണ്ടും ഒരവസരം കൂടി നല്‍കാന്‍ തീരുമാനിച്ചു.മിഡ്ഫീല്‍ഡ് റോളില്‍ ബുസ്ക്കറ്റ്സിന് പകരം ഒരു പിവറ്റ് പൊസിഷനില്‍ കളിക്കാന്‍ സാവി എറിക്കിന് അവസരം നല്‍കി എങ്കിലും ആ പൊസിഷനില്‍ താരത്തിന് വേണ്ട വിധത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല.ഈ സമ്മര്‍ വിന്‍ഡോയില്‍ ബാഴ്സ ഒരു റൈറ്റ് ബാക്കിനെ സൈന്‍ ചെയ്യുകയാണ് കൂണ്ടേ സെന്‍ട്രല്‍ ഡിഫന്‍സ് പോസിഷനിലെക്ക് മാറും.അങ്ങനെ സംഭവിച്ചാല്‍ എറിക്കിന് ഈ സീസണില്‍ ലഭിച്ച അവസരം പോലും അടുത്ത സീസണില്‍ ലഭിക്കില്ല.അതിനാല്‍ താരത്തിനെ വിറ്റ് വേണ്ട പണം നേടുക എന്നത് തന്നെ മാനേജ്മെന്റിന്റെ മുന്‍ഗണന ലക്ഷ്യം.

Leave a comment