EPL 2022 European Football Foot Ball International Football Top News transfer news

മറ്റൊരു ദിവസം , മറ്റൊരു റെക്കോര്‍ഡ്‌ ; ഓസീസിനെ തറപ്പറ്റിച്ച് മെസ്സി

June 15, 2023

മറ്റൊരു ദിവസം , മറ്റൊരു റെക്കോര്‍ഡ്‌ ; ഓസീസിനെ തറപ്പറ്റിച്ച് മെസ്സി

വ്യാഴാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി അര്‍ജന്‍റ്റീന.തന്റെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടി മെസ്സി വീണ്ടും ഹെഡ് ലൈന്‍സ് സൃഷ്ട്ടിച്ചു.രണ്ടാം മിനിറ്റിൽ ഓസ്‌ട്രേലിയന്‍ ഹാഫില്‍ നിന്ന്   എൻസോ ഫെർണാണ്ടസില്‍ നിന്ന് പന്ത് സ്വീകരിച്ച മെസ്സി ബോക്സിനു വെളിയില്‍ നിന്ന് ഒരു മനോഹരമായ ഷോട്ടിലൂടെ അര്‍ജന്‍റ്റീനക്ക്    ലീഡ്  നേടി കൊടുത്തു.

Argentina vs Australia score, result & highlights as Lionel Messi leads  world champions to win over Socceroos | Sporting News

 

രണ്ടാം പകുതിയിൽ റോഡ്രിഗോ ഡി പോൾ ബോക്സിലേക്ക് നല്‍കിയ ക്രോസില്‍ നിന്ന് ഒരു മികച്ച ഹെഡറിലൂടെ ജർമ്മൻ പെസെല്ല ലീഡ് ഇരട്ടിപ്പിച്ചു.മത്സരത്തില്‍ അര്‍ജന്‍റ്റയിന്‍ ടീമിനെതിരെ ഒരു തരത്തില്‍ പോലും ആക്രമണ ഫുട്ബോള്‍ കളിക്കാന്‍ ഓസീസ് പടക്ക് കഴിഞ്ഞില്ല. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് നേടാന്‍ മാത്രമേ കങ്കാരുപ്പടക്ക് കഴിഞ്ഞുള്ളു.അടുത്ത മത്സരത്തില്‍ അര്‍ജന്‍റ്റീന നാഷണല്‍ ടീം ജക്കാര്‍ത്തയില്‍ വെച്ച് ഇന്‍ഡോനീഷ്യന്‍ ടീമിനെതിരെ കളിച്ചേക്കും.

Leave a comment