ജൂഡ് ബെലിംഗ്ഹാമിനെ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ ഔദ്യോഗികമായി അവതരിപ്പിച്ച് റയല്‍ മാഡ്രിഡ്
ഇംഗ്ലീഷ് താരമായ ജൂഡ് ബെലിംഗ്ഹാമിനെ റയല്‍ ഇന്ന് ഔദ്യോഗികമായി സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ അവതരിപ്പിച്ചു.ഇന്നലെ ആണ് താരത്തിനെ തങ്ങള്‍ ഒഫീഷ്യല്‍ ആയി സൈന്‍ ചെയ്ത വിവരം റയല്‍ വെളിപ്പെടുത്തിയത്.താരം അഞ്ചാം നമ്പര്‍ ജേഴ്സിയാണ് അണിയാന്‍ പോകുന്നത്.സിദാന്റെ കടുത്ത ആരാധകന്‍ ആയ താരം ജേഴ്സി നമ്പറിലും ഫ്രഞ്ച് ഇതിഹാസത്തിനെ പിന്തുടരുകയാണ്.
ഇത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്, കാരണം ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിലേക്ക് വന്നിരിക്കുന്നത്.മാഡ്രിഡ് എന്നത് യൂറോപ്പിലും സ്പെയിനിലും മാത്രമല്ല ലോകത്തില്‍ തന്നെ ഏറ്റവും ആരാധന ലഭിക്കുന്ന ഒരു ക്ലബ് ആണ്.ഇവിടെ വന്നു ഈ ക്ലബിന്‍റെ ഒരു ഭാഗം ആവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.”താരം പറഞ്ഞു.സ്പാനിഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ആദ്യ അഭിമുഖത്തില്‍ ഡോർട്ട്മുണ്ട് പ്രസിഡന്റ്, ജൂനി കാലാഫത്തിനോടുള്ള നന്ദിയും താരം രേഖപ്പെടുത്തി.






































