EPL 2022 European Football Foot Ball International Football Top News transfer news

മെസ്സിയെ പിന്തുണച്ച് എംബാപ്പേ ; ഫ്രാന്‍സ് ഫുട്ബോള്‍ അതിര് വിട്ടെന്ന് താരം

June 15, 2023

മെസ്സിയെ പിന്തുണച്ച് എംബാപ്പേ ; ഫ്രാന്‍സ് ഫുട്ബോള്‍ അതിര് വിട്ടെന്ന് താരം

മുന്‍ പിഎസ്ജി താരമായ ലയണല്‍ മെസ്സിയോട് ഫ്രാന്‍സ് ഫുട്ബോളും ആരാധകരും പെരുമാറിയ രീതി തീര്‍ത്തും മോശം ആയി പോയി എന്ന് കൈലിയൻ എംബാപ്പെ.ബാഴ്‌സലോണയിൽ നിന്നുള്ള ഫ്രീ ട്രാൻസ്ഫറിൽ 2021-ൽ മെസ്സി പിഎസ്ജിയില്‍ ചേര്‍ന്ന മുതല്‍ താരത്തിന് ദൗര്‍ഭാഗ്യം കൂട്ടാണ്.എന്നാല്‍ ഇതേ കാലയളവില്‍ തന്നെ ആണ് അദ്ദേഹം ലോകക്കപ്പ് നേടിയതും.അതും ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്‍റ്റീന ട്രോഫി നേടിയത് എന്നത് അവരെ കൂടുതല്‍ രോഷാകുലര്‍ ആക്കുന്നു.

“ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെക്കുറിച്ചാണ് ഞാന്‍ പറയുന്നത് എന്ന്ഓര്‍മ വേണം.അദ്ദേഹം പോകുന്നത് ഒരിക്കലും ഏത് ക്ലബിനും  നല്ല വാര്‍ത്തയല്ല. അദ്ദേഹത്തിന് പകരം ഒരാളെ ടീമിലേക്ക് എടുക്കുന്നത് വളരെ അധികം ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.പാരീസില്‍ നിന്ന് താരത്തിനു ലഭിച്ച അവഗണന എന്നെ വല്ലാതെ വേദനിപ്പിച്ചു.”എംബാപ്പെ ഇറ്റാലിയൻ പ്രസിദ്ധീകരണമായ ഗസറ്റ ഡെല്ലോ സ്പോർട്ടിനോട് പറഞ്ഞു.

Leave a comment