മോശം ഫോമിലുള്ള സീനിയര്‍ താരങ്ങളെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് ഉള്‍പ്പെടുത്തില്ല
ഡബ്ല്യുടിസി ഫൈനലില്‍ ഏറ്റ നാണംകെട്ട തോല്‍വിക്ക് ശേഷം ചില കടുത്ത തീരുമാനങ്ങള്‍ എടുക്കാനുള്ള തീരുമാനത്തില്‍ ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.ഡബ്ല്യുടിസി ഫൈനലിൽ സീനിയര്‍ താരങ്ങളുടെ മോശം ഫോം ആണ് അതിനു പ്രധാന കാരണം.ഇന്ത്യ കളിക്കുന്ന അടുത്ത റെഡ് ബോൾ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിനെതിരെയാണ്.
വിന്‍ഡീസിനെതിരായ പരമ്പരയില്‍ വെറ്ററന്‍ താരങ്ങള്‍ ആയ ചേതേശ്വർ പൂജാര, ഉമേഷ് യാദവ് എന്നിവരെ ടീമില്‍ നിന്ന് തട്ടാനുള്ള ഉദ്ദേശത്തില്‍ ആണ് സെലക്ഷന്‍ കമ്മിറ്റി.യശസ്വി ജയ്‌സ്വാളും മുകേഷ് കുമാറും ആയിരിക്കും പുതു മുഖങ്ങള്‍.ലോകക്കപ്പ് വരാനിരിക്കെ യുവ താരങ്ങളെ പരമാവധി ഉള്‍പ്പെടുത്തി നിലവിലെ ടീമിനെ ശക്തിപ്പെടുത്തുക എന്നതാണ് ശിവസുന്ദർ ദാസിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെയും ലക്‌ഷ്യം.യശസ്വി ജൈസ്വാള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാനുള്ള പക്വതയും ആത്മവിശ്വാസവും നേടി കഴിഞ്ഞു എന്ന് ഒരു അഭിമുഖത്തില്‍ ദ്രാവിഡ് പറയുകയുണ്ടായി.






































