റയൽ മാഡ്രിഡുമായുള്ള കരാർ നീട്ടിയതായി നാച്ചോ ഫെർണാണ്ടസ് അറിയിച്ചു
റയൽ മാഡ്രിഡ് ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് ക്ലബ്ബുമായുള്ള കരാർ വിപുലീകരണം പരസ്യമായി സ്ഥിരീകരിച്ചു,2023-2024 സീസണിൽ അദ്ദേഹം റയലില്‍ തുടരും.കരീം ബെൻസെമയുടെ വിടവാങ്ങലിന് ശേഷം നാച്ചോ അടുത്ത വർഷം റയൽ മാഡ്രിഡിന്റെ ക്യാപ്റ്റന്‍ താരങ്ങളില്‍ ഒരാള്‍ ആയേക്കും.
റയലിന്റെ ആദ്യ ഇലവനില്‍ താരം വളരെ വിരളം ആയി കളിക്കാന്‍ ഇറങ്ങുന്നതിനാല്‍ മോഡ്രിച്ച് ആയിരിക്കും അധികം മത്സരങ്ങളിലും ആം ബാന്‍ഡ് അണിയാന്‍ പോകുന്നത്. താരവും റയലുമായുള്ള കരാര്‍ ഈ സമ്മറോടെ പൂര്‍ത്തിയാകും.അദ്ദേഹത്തിനെ സൈന്‍ ചെയ്യാന്‍ ഇന്‍റര്‍ മിലാന്‍ ശ്രമം നടത്തിയിരുന്നു.ടീമില്‍ സ്ഥിരമായി ആദ്യ ഇലവനില്‍ കളിക്കാന്‍ ആകും എന്ന ഓഫര്‍ വരെ സീരി എ ടീം താരത്തിനു മുന്നില്‍ നീട്ടിയിരുന്നു.എന്നാല്‍ തന്‍റെ കുടുംബവും ഒത്തുള്ള മാഡ്രിഡ് നഗരത്തിലെ ജീവിതം താന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു എന്ന് പറഞ്ഞ നാച്ചോ, റയലില്‍ തുടരാന്‍ തനിക്ക് സന്തോഷം മാത്രമേ ഉള്ളൂ എന്നും പരസ്യമായി പറഞ്ഞു.






































