EPL 2022 European Football Foot Ball International Football Top News transfer news

മാഞ്ചസ്റ്റര്‍ യുണൈട്ടഡ് വില്പന ; ക്ലബ് വാങ്ങാനുള്ള അവസാന ബിഡ് ഷെയ്ഖ് ജാസിം സമര്‍പ്പിച്ചു

June 9, 2023

മാഞ്ചസ്റ്റര്‍ യുണൈട്ടഡ് വില്പന ; ക്ലബ് വാങ്ങാനുള്ള അവസാന ബിഡ് ഷെയ്ഖ് ജാസിം സമര്‍പ്പിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി അഞ്ചാമത്തേതും അവസാനത്തേതുമായ ബിഡ് സമര്‍പ്പിച്ച് കഴിഞ്ഞു.അദ്ദേഹം ഗ്ലേസേഴ്‌സിനും അമേരിക്കൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ റെയ്‌ൻ ഗ്രൂപ്പിനും ബിഡ് സമർപ്പിച്ചിരുന്നത്.ക്ലബിന്റെ മോശം നടത്തിപ്പ് മൂലം നിലവിലെ ഓണര്‍മാരെ പിരിച്ചു വിടണം എന്ന തീരുമാനത്തില്‍ ആണ് ആരാധകര്‍.

Who is Jassim bin Hamad Al Thani, the Qatari Sheikh Looking to Buy  Manchester United?

നിരവധി ബിഡുകള്‍ യുണൈറ്റഡിന് ലഭിച്ചു എങ്കിലും ക്ലബിന്റെ 100% ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് ഷെയ്ഖ് ജാസിം മാത്രം ആണ്. ഇനിയോസ് ഗ്രൂപ്പ് വഴി സർ ജിം റാറ്റ്ക്ലിഫാണ് ക്ലബിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ നിലവിലെ ഫേവറിറ്റ്സ്.എന്നാല്‍ അദ്ദേഹത്തിന്റെ പ്രപോസലില്‍ ക്ലബിന്റെ നടത്തിപ്പ് അവകാശം നിലവിലെ ഓണര്‍മാരായ ഗ്ലേസര്‍സിന് തന്നെ ആണ്.ഇതിനെ ആരാധകര്‍ പരസ്യമായി എതിര്‍ക്കുന്നുണ്ട്.ഷെയ്ഖ്‌ ജാസിം നല്‍കിയ ബിഡിന്റെ മൂല്യം എത്രയാണ് എന്നത് വ്യക്തം അല്ല,എന്നാല്‍ ഇന്ന് ആണ് ബിഡ് സ്വീകരിക്കാന്‍ ഉള്ള അവസാന തീയതിയായി അദ്ദേഹം യുണൈറ്റഡിന് നല്‍കിയിട്ടുള്ളത്.

Leave a comment