ബാഴ്സയെ പരസ്യമായി വിമര്‍ശിച്ച് ജെറാര്‍ഡ് പിക്വെ
ലയണൽ മെസ്സിയെ വീണ്ടും ടീമിലെത്തിക്കാനുള്ള അവസരം നഷ്ടമായതിനെ തുടർന്ന് മുൻ ക്ലബ് ബാഴ്സലോണയുടെ സാമ്പത്തിക ക്രമക്കേടിനെ ജെറാർഡ് പിക്വെ വിമർശിച്ചു.താരവും അദ്ദേഹത്തിന്റെ കൂട്ടുക്കാരും (ജോര്‍ഡി ആല്‍ബ,സെര്‍ജിയോ ബുസ്ക്കറ്റ്സ് ) മൂലം ആണ് ക്ലബ് സാമ്പത്തിക ഞെരുക്കത്തില്പ്പെട്ടത് എന്ന വാദം ഈ സംഭവത്തോടെ വെറും വ്യാജം ആണ് എന്ന് തെളിഞ്ഞു എന്നും പിക്വെ പറഞ്ഞു.
“ഞാന്‍ അവിടെ നിന്ന് വന്നതില്‍ സന്തോഷിക്കുന്നു.എന്റെയും ബുസ്ക്കറ്റ്സിന്റെയും ജോര്‍ഡിയുടെയും സാലറിയാണ് ക്ലബിനെ ഈ നിലയില്‍ എത്തിച്ചത് എന്ന വാര്‍ത്ത ഞാന്‍ കേട്ടിരുന്നു.ഇപ്പോള്‍ എല്ലാവരും ക്ലബില്‍ നിന്ന് പോയി.എന്നിട്ടും അവര്‍ക്ക് മെസ്സിയെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല.ഇത് ക്ലബിന്റെ തീരെ ഉത്തരവാദിത്വം ഇല്ലാത്ത ഒരു പ്രവര്‍ത്തിയാണ്.മെസ്സിയെ തിരികെ കൊണ്ട് വരാന്‍ ലാലിഗ ബാഴ്സക്ക് അനുമതി നല്കി എന്നതാണ് ഞാന്‍ കേട്ടത്.എന്നിട്ടും അദ്ധേഹത്തെ തഴഞ്ഞത് ബാഴ്സയെ പോലൊരു ക്ലബിന് യോജിച്ച പ്രവര്‍ത്തിയല്ല. ” പിക്വെ സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.






































