മൂന്നാം മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച് പരമ്പര സ്വന്തമാക്കി ശ്രീലങ്ക
ശ്രിലങ്ക അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ ശ്രീലങ്ക 9 വിക്കറ്റിന് തോൽപ്പിച്ച് പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങൾ ഉണ്ടായിരുന്ന പരമ്പരയിൽ രണ്ട് ടീമുകളും ഓരോ കളി വീതം ജയിച്ചതിനാൽ ഇന്നത്തെ മത്സരം നിർണായകമായിരുന്നു. മികച്ച പ്രകടനം ആണ് ശ്രീലങ്ക നടത്തിയത്, ആദ്യം ബാറ്റ് ചെയ്ത അഫഗാനിസ്ഥാനെ അവർ 116 റൺസിന് ഓൾഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 16 ഓവറിൽ വിജയം സ്വന്തമാക്കി.
കളിയിലേക്ക് വരുമ്പോൾ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അത് തെറ്റായിരുന്നു എന്നത് മത്സരം തുടങ്ങിയ ഉടനെ അവർക്ക് മനസിലായി. അഫ്ഗാൻ നിരയിൽ അഞ്ച് താരങ്ങൾക് മാത്രമാണ് രണ്ടക്കം കടന്നത്. തുടക്കം മുതൽ പിഴച്ച അവർക്ക് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ സാധിച്ചില്ല. 23 റൺസ് നേടിയ മുഹമ്മദ് നബി ആണ് ടോപ്സ്‌കോറർ. ഇബ്രാഹിം(22), ഗുൽബാദിൻ നായിബ്(20) എന്നിവരുടെ മികവിൽ ആണ് അവർ 100 കടന്നത്. ശ്രീലങ്കയ്ക്ക് വേണ്ടി ദുഷ്മന്ത ചമീര നാല് വിക്കറ്റ് നേടിയപ്പോൾ വനിന്ദു ഹസരംഗ മൂന്നും ലഹിരു കുമാര രണ്ടും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങിനിൻരാജിയ ശ്രീലങ്ക അനായാസം കളി വിജയിച്ചു. ഓപ്പണിങ് കൂട്ടുകെട്ട് തന്നെ ടീമിനെ മികച്ച മലയിൽ മുന്നോട്ട് കൊണ്ടുപോയി. പാത്തും നിസ്സാങ്കയും(51) ദിമുത് കരുണരത്‌നെയും(56) ചേർന്ന് ടീമിലെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയി. രണ്ട് പേരും ചേർന്ന് ഒന്നാം വിക്കറ്റിൽ 84 റൺസ് നേടി. പിന്നീടെത്തിയ കൂസൽ മെൻഡിസ് 11 റൺസുമായി മികച്ച പിന്തുണ നൽകി. നിസ്സാങ്കയുടെ വിക്കറ്റ് ആണ് അവർക്ക് നഷ്ട്ടമായത് .






































