ലിവര്‍പൂള്‍ – മക് അലിസ്റ്റര്‍ ചര്‍ച്ച വിജയകരമായി പൂര്‍ത്തിയായി
ബ്രൈട്ടന് താരമായ മക് അലിസ്റ്ററുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിക്കുന്നതിലേക്ക് ലിവര്‍പൂള്‍ നീങ്ങിയതായി റിപ്പോർട്ട്.ലോകക്കപ്പ് അര്‍ജന്റ്റീന നേടിയപ്പോള്‍ മുതല്‍ താരത്തിനെ പല കോണില്‍ നിന്നും സൈന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ഈ സീസണിൽ 10 പ്രീമിയർ ലീഗ് ഗോളുകൾ നേടി ബ്രൈറ്റണെ ആറാം സ്ഥാനത് എത്തിച്ചതില്‍ അദ്ദേഹത്തിന് വലിയൊരു പങ്കു തന്നെ ഉണ്ട്.
ജെയിംസ് മിൽനർ, നാബി കെയ്റ്റ, അലക്സ് ഓക്സ്ലേഡ്-ചേംബർലെയ്ൻ എന്നിവർ ഈ സമ്മറില്‍ കരാര്‍ പൂര്‍ത്തിയാവുന്നതിനാല്‍ ടീം വിടുകയാണ്.അടുത്ത സീസണിനു മുന്നോടിയായി മധ്യനിര ശക്തിപ്പെടുത്തലുകളാണ് യൂർഗൻ ക്ലോപ്പിന്റെ അജണ്ടയിൽ പ്രധാനം.ഫാബ്രിസിയോ റൊമാനോ നല്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മക് അലിസ്റ്ററിന്റെ പ്ലേയിംഗ് ടൈം,പൊസിഷന്‍, സാലറി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പൂര്‍ത്തിയാക്കിയിരിക്കുന്നു.ഇനി ബാക്കിയുള്ളത് താരത്തിനെ ബ്രൈട്ടനില്‍ നിന്ന് ട്രാന്‍സ്ഫര്‍ ഫീസ് കൊടുത്ത് വാങ്ങുക എന്നതാണ്. താരത്തിന്റെ നിലവിലെ മൂല്യം കണക്കില്‍ എടുത്ത് ഏകദേശം 80 മില്യണ്‍ – 100 മില്യണ്‍ യൂറോ വരെ ട്രാന്‍സ്ഫര്‍ ഫീസായി ബ്രൈട്ടന് ആവശ്യപ്പെട്ടേക്കും.






































