എതിഹാദില്‍ ലിവര്‍പൂള്‍ വധം !!!!
ശനിയാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ ലിവർപൂളിനെതിരെ 4-1ന്റെ വിജയത്തോടെ പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് തെളിയിച്ച് സിറ്റി.പരിക്കുമൂലം എർലിംഗ് ഹാലൻഡില്ലാതെ ആണ് സിറ്റി കളിക്കാന്‍ ഇറങ്ങിയത്.പതിനേഴാം മിനുട്ടില്‍ ഗോള്‍ നേടി സല ലിവര്‍പൂളിനു ലീഡ് നേടി കൊടുക്കുകയും ചെയ്തു.
എന്നാല്‍ ലെഫ്റ്റ് വിങ്ങര്‍ ആയ ജാക്ക് ഗ്രീലിഷ് മികച്ച പ്രകടനം കൊണ്ട് ലിവര്‍പൂള്‍ പ്രതിരോധത്തെ പരീക്ഷിച്ച് കൊണ്ടിരുന്നു.27 ആം മിനുട്ടില്‍ അദ്ദേഹം നല്കിയ ലോ ക്രോസിലൂടെ ആണ് അര്‍ജന്റ്റയിന്‍ യുവ താരമായ അല്‍വാരസ് സിറ്റിക്ക് വേണ്ടി ആദ്യ ഗോള്‍ കണ്ടെത്തിയത്.രണ്ടാം പകുതി ആരംഭിച്ചതും ആക്രമണത്തിന്റെ ശക്തി കൂട്ടിയ സിറ്റി കെവിന് ഡി ബ്രൂയ്ന,ഗുണ്ടോഗന് എന്നിവരിലൂടെ ഗോള്‍ നേടി സ്കോര്‍ 3-1 ആക്കി.ആദ്യ ഗോളിന് വഴിയൊരുക്കിയ ഗ്രീലിഷ് 74 ആം മിനുട്ടില്‍ ഡി ബ്രൂയ്നയുടെ അസിസ്ട്ടില് ഗോള്‍ കണ്ടെത്തി സിറ്റിയുടെ നാലാം ഗോളും പൂര്‍ത്തിയാക്കി.ഈ വിജയത്തോടെ സിറ്റി ആഴ്സണലുമായുള്ള പോയിന്റ് വിത്യാസം എട്ടാക്കി കുറച്ചു.ആദ്യ നാലില്‍ കയറാനുള്ള ലക്ഷ്യത്തോടെ മുന്നേറുന്ന ലിവര്‍പൂളിനു ഈ ഒരു തോല്‍വി വന്‍ തിരിച്ചടി തന്നെ ആണ്.






































