അർജന്റീന ഫോർവേഡ് ലൂക്കാസ് റോമനെ ബാഴ്സലോണ അത്ലറ്റിക്ക് സൈൻ ചെയ്തു
അർജന്റീന സ്ട്രൈക്കർ ലൂക്കാസ് റോമനെ ബുധനാഴ്ച രാത്രി ബാഴ്സലോണ തങ്ങളുടെ ബി ടീമിന് വേണ്ടി ഔദ്യോഗികമായി സൈൻ ചെയ്തു.ലൂക്കാസ് റോമന്‍ ഫെബ്രുവരിയിൽ 19 വയസ്സ് തികയും. 2026 വരെ ബാഴ്സയില്‍ തുടരാനുള്ള കരാറില്‍ ആണ് താരം ഒപ്പിട്ടത്.400 മില്യണ്‍ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.1.2 മില്യൺ യൂറോയാണ് ബാഴ്സ താരത്തിന് വേണ്ടി ചിലവാക്കിയത്.
അർജന്റീനയിൽ “പോച്ചോ” റോമൻ” എന്ന പേരില്‍ അറിയപ്പെടുന്ന താരം മുൻ ബാഴ്സലോണ താരമായ ഹാവിയർ മഷറാനോയുടെ കീഴില്‍ അണ്ടർ 20 ലെവൽ വരെ തന്റെ രാജ്യത്തിനായി കളിച്ചിട്ടുണ്ട്.ബാഴ്സയുടെ ബി ടീമായ അത്ലറ്റിക്കിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആയാല്‍ സീനിയര്‍ ടീമിലേക്ക് ഉടന്‍ തന്നെ താരത്തിന് വിളി വരും.പെഡ്രി,ഗാവി, എന്നിവരെ പോലുള്ള താരങ്ങള്‍ ബി ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത് മൂലമാണ് ഇപ്പോള്‍ അവര്‍ ആദ്യ ടീമില്‍ കളിക്കുന്നത്.ബാഴ്സ അത്ലട്ടിക്ക് ടീമില്‍ വളരെ അധികം പ്രശസ്ഥനായ മറ്റൊരു യുവ താരമാണ് പാബ്ലോ ടോറെ.






































