വൗട്ട് വെഗോര്‍സ്റ്റ് നാളെ വൈദ്യപരിശോധനയ്ക്ക് വിധേയനായേക്കും
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ലോൺ നീക്കം പൂർത്തിയാക്കാൻ വൗട്ട് വെഗോർസ്റ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമുഖ സ്പോര്‍ട്ട്സ് മാധ്യമമായ ഈഎസ്പിഎന്‍ വെളിപ്പെടുത്തി.സീസണിന്റെ അവസാനം വരെ ഒരു ഹ്രസ്വകാല കരാറിൽ സ്ട്രൈക്കറെ ഒപ്പിടുന്നതിന് യുണൈറ്റഡ് 3 മില്യണ്‍ യൂറോയാണ് നല്‍കുന്നത്.
ഹോളണ്ട് താരം നാളെ മാഞ്ചസ്റ്ററില്‍ എത്തി വൈദ്യപരിശോധനയ്ക്ക് വിധേയനായേക്കും. റൊണാള്‍ഡോ പോയ വിടവില്‍ വെഗോർസ്റ്റിനെ നിയമിക്കാന്‍ ആണ് ടെന്‍ ഹാഗ് പദ്ധതി ഇടുന്നത്.നിലവിലെ ടീമില്‍ ഉള്ള മറ്റ് സ്ട്രൈക്കർമാരില്‍ നിന്ന് ഏറെ വ്യതസ്ഥന്‍ ആയ ഡച്ച് താരം യുണൈറ്റഡിന്റെ സ്ക്വാഡ് ഡെപ്ത് വര്‍ധിപ്പിക്കും.കഴിഞ്ഞ സീസണിൽ ബേൺലിക്ക് വേണ്ടി 20 മത്സരങ്ങളിൽ നിന്ന് വെഗോർസ്റ്റ് രണ്ട് പ്രീമിയർ ലീഗ് ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂ.തന്റെ ഈ രണ്ടാം വരവോടെ പ്രീമിയര്‍ ലീഗില്‍ തന്റെ ഭാഗ്യം ഒന്ന് കൂടി പരീക്ഷിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് വെഗോർസ്റ്റ്.






































