സൗഹൃദ മത്സരത്തിന് മുമ്പ് അർജൻ്റൈൻ ടീം അബുദാബിയിൽ പരിശീലനം നടത്തി.!
ലോകകപ്പിന് മുമ്പ് അർജൻ്റീന നാളെ യു.എ.ഇയുമായി സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ടീം ഇന്നലെ പരിശീലകൻ ലയണൽ സ്കലോണിക്ക് കീഴിൽ അബുദാബിയിൽ പരിശീലനം നടത്തി. സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർ പരിശീലനത്തിന് ഉണ്ടായിരുന്നു. പ്രാക്ടീസ് കാണുവാൻ മാധ്യമങ്ങൾക്കും അനുമതി നൽകി. ഡിബാല, ലൗത്താരോ, കൊറിയ, ഗോൺസാലസ് തുടങ്ങിയവർ അവസാനനിമിഷമായിരുന്നു എത്തിയത്. നവംബർ 22ന് സൗദി അറേബ്യയുമായാണ് ടീമിൻ്റെ ആദ്യ മത്സരം. ആ ഒരു മത്സരത്തിൽ ഇറക്കുന്ന ടീമിനെ നാളത്തെ സൗഹൃദ മത്സരത്തിൽ ഇറക്കുവാൻ ആണ് സ്കലോണിയുടെ പ്ലാൻ. ഇന്ത്യൻ സമയം നാളെ രാത്രി 9 മണിക്ക് ആണ് ഈയൊരു സൗഹൃദ മത്സരം അരങ്ങേറുക.