മരതക ദ്വീപിന്റെ സ്വന്തം സംഗ !!
ഇന്ത്യൻ ജനതക്ക് സച്ചിൻ ആരായിരുന്നോ അതുതന്നെയായിരുന്നു മരതക ദ്വീപുകാർക് സംഗക്കാര. അതെ ഒരു ക്രിക്കറ്റ് കളിക്കാരൻ എന്നതിനേക്കാളുപരി അവർക് പലതുമായിരുന്നു സംഗ.
ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും ദ്വീപുകാർക് താങ്ങായി സംഗ ഉണ്ടായിരുന്നു, അതുകൊണ്ട് തെന്നെ ആ ജനത അവരുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ തെന്നെ ആയിരുന്നു സംഗക്കാരയെ പ്രതിഷ്ഠിച്ചത്.
തന്റെ ഇരുപത്തി രണ്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ച സംഗക്കാര, രണ്ടാമത്തെ മാച്ചിൽ തെന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിനും അർഹനായി, തുടക്കത്തിലേ തെന്നെ പ്രായത്തിനേക്കാളുപരി പക്വത പ്രകടിപ്പിക്കുന്ന ഒരു ബാറ്റ്സ്മാൻ ആയി അദ്ദേഹം അറിയപ്പെടുകയും ചെയ്തു.
തന്റെ ഉത്തമ സുഹൃത്തായ മഹേലയുടെ ക്യാപ്റ്റൻസിയിൽ ഉദിച്ചുയരുകയായിരുന്നു സംഗ ക്രിക്കറ്റിന്റെ രണ്ടു ഫോമിലും റണ്ണുകൾ വാരിക്കൂട്ടി കുതിക്കുന്ന സംഗയുടെ മുന്നിൽ പല റെക്കോർഡുകളും നിലംപതിച്ചു, സൗത്താഫ്രിക്കൻ ബൗളർമാരുടെ രക്തം ഊറ്റികുടിച്ച റെക്കോർഡ് പാർട്ണർഷിപ് ആയ 624 റൺസ് പിറന്നതും ഈ സമയത്തായിരുന്നു.
2006-2007 ന്യൂസിലാൻഡിലെ പച്ചപ്പ് നിറഞ്ഞ വെല്ലിങ്ടൺ പിച്ചിൽ കിവികളുടെ ചിറകരിഞ്ഞു നേടിയ സെഞ്ചുറിയും, ഓസ്‌ട്രേലിയക്കെതിരെ 2007ൽ ഹൊബാർട്ടിൽ നേടിയ സെഞ്ചുറിയും അദേഹത്തിന്റെ ക്ലാസ്സ് വ്യക്തമാകുന്ന ഇന്നിങ്‌സുകളായിരുന്നു.
ഓസ്‌ട്രേലിയയിൽ നടന്ന 2015 വേൾഡ് കപിൽ റണ്ണുകൾ വാരിക്കൂട്ടുന്ന സംഗയെ ആയിരുന്നു ക്രിക്കറ്റ് ലോകം കണ്ടത് 500ൽ കൂടുതൽ റൺസ്, തുടർച്ചയായി 4സെഞ്ച്വറി ആരും കൊതിക്കുന്ന പ്രകടനങ്ങൾ , വേൾഡ് കപ്പിന് ശേഷം കളർ ജേഴ്സിയോട് വിടപറഞ്ഞ സംഗ ടെസ്റ്റ് ക്രിക്കറ്റിനോട് 2015ലെ ഇന്ത്യയുടെ ശ്രീലങ്കൻ സീരിയസോടെയും വിടപറയുകയുണ്ടായി.
ക്രീസിലെ ഭംഗി മാത്രമായിരുന്നില്ല സംഗയുടെ മഹത്വം, ഇന്റലിജന്റ് ആയ ഒരു വ്യക്തിയും ആയിരുന്നു അദ്ദേഹം. എംസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ സ്പീച് ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയ സ്പീച് ആയിരുന്നു.
കുമാർ സംഗക്കാര, അതെ കണ്ണിനു കുളിർമ നൽകുന്ന സ്ട്രോക്ക് മേക്കർ, വിശ്വസിക്കാവുന്ന കീപ്പർ, അതെ മികച്ചൊരു ക്രിക്കറ്റ് തിങ്കർ.
മരതക ദ്വീപുകാരുടെ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച കളിക്കാരുടെ ലിസ്റ്റ് പരിശോദിക്കുമ്പോൾ ആദ്യ അഞ്ചിൽ തെന്നെ കാണും കുമാരസംഗകാര






































