റെക്കോർഡുകൾക്കരികെ കോലിയും യാദവും, ബംഗ്ലാദേശിനെതിരെ തീപാറും
ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ റെക്കോർഡ് നേട്ടത്തിനരികെയാണ് വിരാട് കോലിയും സൂര്യകുമാർ യാദവും. 15 റൺസ് കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവുമധികം റൺസെന്ന മഹേല ജയവർധനെയുടെ റെക്കോർഡ് വിരാട് കോലി മറികടക്കും. നിലവിൽ 1001 റൺസാണ് കോലിക്കുള്ളത്. 904 റൺസുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയും നേട്ടത്തിലെത്താൻ തൊട്ടുപിന്നിലുണ്ട്.
അഡ്ലെയ്ഡ് ഓവല്‍ വിരാട് കോലിയുടെ കരിയറിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗ്രൗണ്ട് കൂടിയാണ്. 2012-ല്‍ വിരാട് കോലി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത് അഡ്ലെയ്ഡ് ഓവലിലാണ്. അതേസമയം ടി20യിൽ കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററാകാനാണ് സൂര്യകുമാർ യാദവ് ഇന്ന് അഡ്ലെയിഡില് ഇറങ്ങുന്നത്.
ഈ വർഷം 26 ടി20 മത്സരങ്ങളില്‍ നിന്ന് 42.50 ശരാശരിയില്‍ 183.69 പ്രഹരശേഷിയില്‍ എട്ട് അര്‍ധസെഞ്ചുറിയും ഒറു സെഞ്ചുറിയും അടക്കം 935 റൺസാണ് ഈ വര്‍ഷം സൂര്യകുമാര്‍ അടിച്ചെടുത്തത്. അഞ്ച് റൺസ് കൂടി നേടിയാൽ കലണ്ടർ വർഷത്തില്‍ നേടിയ റൺസിൽ പാകിസ്ഥാൻ നായകൻ ബാബർ അസമിന്റെ റെക്കോർഡ് സൂര്യ മറികടക്കും. കഴിഞ്ഞ വർഷം 26 മത്സരങ്ങളില്‍ 1326 റൺസ് നേടിയ മുഹമ്മദ് റിസ്വാന്റെ പേരിലാണ് നിലവിൽ റെക്കോർഡ്.