ഇൽകെ ഗുണ്ടോഗനെ ഒരു ഫ്രീ ട്രാൻസ്ഫറിൽ നഷ്ട്ടപ്പെടുന്നത് ഒഴിവാക്കാന്‍ സിറ്റി
അടുത്ത വേനൽക്കാലത്ത് കരാർ അവസാനിക്കുമ്പോൾ മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗൻ സൗജന്യമായി ക്ലബ് വിടുമെന്ന് മാഞ്ചസ്റ്റർ സിറ്റി ഭയപ്പെടുന്നതായി റിപ്പോർട്ട്.
32-കാരൻ കഴിഞ്ഞ ആറര വർഷമായി താരം ഇത്തിഹാദ് സ്റ്റേഡിയത്തിൽ മികച്ച ഒരു ട്രാക്ക് റെക്കോര്‍ഡ് സൂക്ഷിക്കുന്നു.ഫെർണാണ്ടീഞ്ഞോയുടെ വിടവാങ്ങലിനെ തുടർന്ന് ഈ സീസണിന്റെ തുടക്കത്തിൽ ക്ലബ്ബിന്റെ പുതിയ ക്യാപ്റ്റനായി റോള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു.
ഇപ്പോഴും മാനേജർ പെപ് ഗ്വാർഡിയോളയുടെ കീഴിലുള്ള ഫസ്റ്റ്-ടീം റെഗുലറായി ഗുണ്ടോഗൻ തുടരുന്നുണ്ട്.ഫുട്ബോൾ ഇൻസൈഡർ പറയുന്നതനുസരിച്ച്, തന്റെ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട് മാൻ സിറ്റി ഗുണ്ടോഗന്റെ പ്രതിനിധികളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇരു കക്ഷികളും ഇതുവരെ ഒരു കരാറിൽ എത്തിയിട്ടില്ല.ബാഴ്സലോണ, യുവന്റസ്, ബയേൺ മ്യൂണിക്ക് എന്നിവരെല്ലാം ഗുണ്ടോഗനെ സൈൻ ചെയ്യുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ടർക്കിഷ് വംശജനായ മിഡ്ഫീൽഡറിൽ താൽപ്പര്യം അറിയിച്ച് ഈ അടുത്ത് ഗലാറ്റസരെയും രംഗത്ത് വന്നത് സ്ഥിതി കൂടുതല്‍ വഷലാക്കുമെന്ന് സിറ്റി കരുതുന്നു.






































