Foot Ball ISL Top News

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

October 23, 2022

author:

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹോം മത്സരത്തില്‍ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതിയുടെ 35-ാം മിനിറ്റില്‍ ഹര്‍മന്‍ജ്യോത് ഖബ്രയിലൂടെ ലീഡെടുത്ത ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയില്‍ ജെറി മാവിഹിമിതാങയുടെ ഗോളിലൂടെയാണ് ഒഡീഷ സമനിലയില്‍ തളച്ചത്.

ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാര്‍ട്ടിന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹര്‍മന്‍ജോത് ഖാബ്ര ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കി. ഈ വിജയത്തോടെ ഒഡിഷ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ടീം മോഹന്‍ ബഗാനോടും തോറ്റിരുന്നു.

തുടക്കം തൊട്ട് ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. ആക്രമണത്തിലും പ്രതിരോധത്തില്‍ മുന്നിട്ടു നിന്ന ഒഡീഷക്ക് തന്നെയായിരുന്നു തുടക്കം മുതല്‍ മത്സരത്തില്‍ മുന്‍തൂക്കം. ഒഡീഷ എട്ട് തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ ബ്ലാസ്റ്റേഴ്സിന് മൂന്ന് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് പന്ത് തൊടുക്കാനായത്.

മൂന്ന് കളികളില്‍ രണ്ടാം ജയത്തോടെ ഒഡീഷ ആറ് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്ക് വീണു.

Leave a comment