ദുര്‍ബലര്‍ ആയ സതാംട്ടനെ നേരിടാന്‍ ആഴ്സണല്‍
ആഴ്സണൽ ഞായറാഴ്ചത്തെ പ്രീമിയർ ലീഗ് മത്സരത്തിനായി സതാംപ്ടണിലേക്ക് യാത്ര ചെയ്യുന്നു. ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സതാംട്ടന് ബോൺമൗത്തിനെ മറികടന്നപ്പോൾ ഗണ്ണേഴ്സ് യൂറോപ്പ ലീഗിൽ PSV ഐന്തോവനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.സിറ്റിയുമായി വെറും ഒരു പോയിന്റ് ലീഡില്‍ ആണ് ആഴ്സണല്‍ തുടരുന്നത്.ഇന്നത്തെ മത്സരത്തിലെ വിജയം ലീഡ് മാര്‍ജിന്‍ നാലാക്കി ഉയര്‍ത്താന്‍ ആഴ്സണലിനെ സഹായിക്കും.
ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറര മണിക്ക് സതാംട്ടന് ഹോം സെന്റ് മേരീസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.യുണൈറ്റഡിനോട് ഏറ്റ തോല്‍വിക്ക് ശേഷം തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ വിജയിച്ച ആഴ്സണല്‍ നിലവില്‍ മികച്ച ഫോമില്‍ ആണ്.പതിനഞ്ചാം സ്ഥാനത് തുടരുന്ന സതാംട്ടന് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണു ജയിച്ചിട്ടുള്ളത്.അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നത്തെ മത്സരത്തിലും ആഴ്സണല്‍ തന്നെ ആയിരിക്കും ഇന്നത്തെ മത്സരത്തിലും ജയം നേടാന്‍ പോകുന്നത്.






































