ലിവർപൂളിനെ ഞെട്ടിച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്!!!!!
സീസണില്‍ ആദ്യമായി ഫോമിലേക്ക് മടങ്ങിയെത്തി എന്ന് ഏവരെയും വിശ്വസിപ്പിച്ച ലിവര്‍പൂള്‍ ഇതാ വീണ്ടും തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നു.എന്നാല്‍ ഇത്തവണ അത് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത് ഉള്ള നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ആയിരുന്നു എന്നത് ക്ലോപ്പിനെയും ലിവര്‍പൂളിനെയും അലട്ടുന്നു.എതിരില്ലാത്ത ഒരു ഗോളിന് ആണ് ലിവര്‍പൂള്‍ പരാജയപ്പെട്ടത്.
ആദ്യ പകുതിയിൽ ലിവര്‍പൂള്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അച്ചടക്കത്തോടെ ഫോറസ്റ്റ് ടീം പ്രതിരോധം സാഹചര്യം കൈക്കാര്യം ചെയ്തു.കൂടാതെ ഫോറസ്റ്റ് കൗണ്ടർ അറ്റാക്കിലൂടെ ലിവര്‍പൂളിനു നേരിയ തലവേദനകള്‍ സൃഷ്ട്ടിക്കുകയും ചെയ്തു.55-ാം മിനിറ്റിൽ ഫോറസ്റ്റിനു ലീഡ് നേടി കൊടുത്ത് കൊണ്ട് തൈവോ അവോണി സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ ലിവര്‍പൂള്‍ പ്രതിരോധത്തില്‍ ആയി.പിന്നീട് അങ്ങോട്ട് ലിവര്‍പൂളിന്റെ ആക്രമണ ഫുട്ബോളിനു മുന്നില്‍ പിടിച്ചു നില്ക്കാന് ഫോറസ്റ്റിനായി.ഈ മൂന്നു പോയിന്റ് നേടിയതില്‍ ഫോറസ്റ്റ് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഗോള്‍ ക്കീപ്പര് ആയ ഡീൻ ഹെൻഡേഴ്സണോട് ആണ്.പല മികച്ച സെവുകളും അദ്ദേഹം നടത്തി ലിവര്‍പൂളിനു സമനില ഗോള്‍ നിഷേധിക്കുകയായിരുന്നു.






































