റൂബൻ നെവെസിനെ സൈന്‍ ചെയ്യാന്‍ ഉള്ള അവസരം ബാഴ്സക്ക് നല്കി വൂള്‍വ്സ്
2023ൽ റൂബൻ നെവ്സിനെ സൈൻ ചെയ്യാൻ ബാഴ്സലോണയ്ക്ക് അവസരം ലഭിച്ചതായി റിപ്പോർട്ട്.പോർച്ചുഗീസ് ഇന്റർനാഷണൽ 2022/23 സീസണിന് മുന്നോടിയായി വോൾവ്സിൽ നിന്ന് കരിയര്‍ അവസാനിപ്പിക്കാന്‍ താല്പര്യപ്പെടുന്നു.ക്യാമ്പ് നൗവിൽ സെർജിയോ ബുസ്കെറ്റ്സിന് പകരക്കാരനെ തിരയുകയാണ് ബാഴ്സലോണ നിലവില്‍.
മാർട്ടിൻ സുബിമെൻഡി റയൽ സോസിഡാഡിലെ കരാർ നീട്ടാൻ തീരുമാനിച്ചതോടെ സാവിക്ക് തന്റെ ഫസ്റ്റ് ചോയ്സ് മിഡ്ഫീൽഡ് ഓപ്ഷൻ ഇതിനകം നഷ്ടപ്പെട്ടു.ഇപ്പോള്‍ അവരുടെ ശ്രദ്ധ മുഴുവനും പോര്‍ച്ചുഗീസ് താരത്തിനു മേല്‍ ആയിരിക്കും.താരത്തിന്റെ ഏജന്റ്റ് ആയ ജോർജ്ജ് മെൻഡസ് ബാഴ്സലോണയുമായി നല്ല സൗഹൃദത്തില്‍ ആണ്.മുണ്ടോ ഡിപോർട്ടീവോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം പ്രീമിയർ ലീഗ് ടീം ഏകദേശം 40 മില്യൺ യൂറോ താരത്തിന് വേണ്ടി ബാഴ്സലോണയില്‍ നിന്ന് ആവശ്യപ്പെടും.2024 ൽ താരത്തിന്റെ മോളിനക്സിലെ കരാർ അവസാനിക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് അദ്ധേഹത്തെ വിറ്റ് പണം സമ്പാദിക്കാന്‍ ആണ് വൂള്‍വ്സിന്റെ ലക്ഷ്യം.






































