EPL 2022 European Football Foot Ball Top News

പ്രീമിയർ ലീഗ്; ചെൽസിക്ക് ഇന്ന് ബ്രെൻ്റ്ഫോർഡ് എതിരാളികൾ.!

October 19, 2022

author:

പ്രീമിയർ ലീഗ്; ചെൽസിക്ക് ഇന്ന് ബ്രെൻ്റ്ഫോർഡ് എതിരാളികൾ.!

പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി ബ്രെൻ്റ്ഫോർഡിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12 മണിക്കാണ് ഈയൊരു മത്സരം ആരംഭിക്കുന്നത്. ബ്രെൻ്റ്ഫോർഡിൻ്റെ മൈതാനമായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. 9 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റ് നേടിയ ചെൽസി ടേബിളിൽ 4ആം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ നിലവിലെ സ്ഥാനത്തിന് ഭംഗംവരാതെ കാക്കാൻ ടീമിന് കഴിയും. അതേ സമയം 10 മത്സരങ്ങളിൽ നിന്നും കേവലം 13 പോയിൻ്റുമായി ബ്രെൻ്റ്ഫോഡ് 9ആം സ്ഥാനത്താണുള്ളത്. ഇന്ന് 3 പോയിൻ്റ് നേടുവാൻ കഴിഞ്ഞാൽ ടേബിളിൽ വലിയ സ്ഥാനചലനം സൃഷ്ടിക്കാൻ അവർക്ക് സാധിക്കും. ആസ്റ്റൺ വില്ലയെ 2-0 ന് കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ചെൽസിയുടെ വരവ്. മറുവശത്ത് അതേ സ്കോറിന് ബ്രൈറ്റണെ കീഴടക്കിക്കൊണ്ടാണ് ബ്രെൻ്റ്ഫോർഡിൻ്റെ വരവ്. കഴിഞ്ഞ മത്സരത്തിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ചെൽസി നിരയിൽ ഉണ്ടായേക്കില്ല. എന്തായാലും ഈയൊരു മത്സരത്തിനായി നമുക്ക് കാത്തിരിക്കാം.

Leave a comment