സിറ്റിയുടെ വഴി മുടക്കാന്‍ ലിവര്‍പൂള്‍ !!!
കഴിഞ്ഞ സീസണുകളില്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം ആയ സിറ്റി – ലിവര്‍പൂള്‍ മത്സരത്തിനു അതിന്റെ പ്രാധാന്യം നഷ്ട്ടപ്പെട്ടിരിക്കുന്നു.ലിവര്‍പൂള്‍ തങ്ങളുടെ ഫോമില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്നു എന്നത് തന്നെ ആണ് ആതിനു പ്രധാന കാരണം.23 പോയിന്റോടെ സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത് തുടരുമ്പോള്‍ ലിവര്‍പൂള്‍ വെറും പത്തു പോയിന്റ് സമ്പാദ്യവുമായി ലീഗ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത് ആണ്.
ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ആന്‍ഫീല്‍ഡില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്. നിലവിലെ മേല്‍ക്കൈ സിറ്റിക്ക് തന്നെ ആണ് എങ്കിലും കഴിഞ്ഞ സീസണുകളില്‍ സിറ്റിക്കെതിരെ ഉള്ള ലിവര്‍പൂളിന്റെ റെക്കോര്‍ഡ് വളരെ മികച്ചത് ആണ്.സിറ്റിയുടെ ഫോര്‍വേഡുകള്‍ ആയ ഹാലണ്ട്,ഫില്‍ ഫോഡന് എന്നിവര്‍ മികച്ച ഫോമില്‍ ആണ്.ആർതർ മെലോ, ലൂയിസ് ഡയസ്, ജോയൽ മാറ്റിപ്, ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്, നാബി കീറ്റ, അലക്സ് ഓക്സ്ലേഡ്-ചേംബർലെയ്ൻ എന്നിങ്ങനെ പോകുന്നു ലിവര്‍പൂളിന്റെ പരിക്കേറ്റ താരങ്ങളുടെ ലിസ്റ്റ്.കരുത്തര്‍ ആയ സിറ്റിക്കെതിരെ ഇന്നതെ മത്സരത്തില്‍ എങ്ങനെ ടീമിനെ അണിനിരത്തും എന്നത് ക്ലോപ്പിനു വലിയ ഒരു തലവേദന തന്നെ ആയിരിക്കും.






































