റയൽ മാഡ്രിഡ് ‘അടുത്ത വേനൽക്കാലത്ത് ജോവോ ഫെലിക്സിനെ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നു
അത്ലറ്റിക്കോ മാഡ്രിഡിന്റെ അറ്റാക്കർ ജോവോ ഫെലിക്സിന് വേണ്ടിയുള്ള നീക്കം റയൽ മാഡ്രിഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്.2019 ജൂലൈയിൽ ബെൻഫിക്കയിൽ നിന്നുള്ള വലിയ പണമിടപാടിൽ 22-കാരൻ അത്ലറ്റിക്കോയിൽ ചേർന്നു.അതിനു ശേഷം 122 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളും 18 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.വാൻഡ മെട്രോപൊളിറ്റാനോയിലെ കരാറിൽ നിന്ന് മുക്തന് ആവാന്‍ ഫെലിക്സിന് ഇനിയും നാല് വർഷം കൂടി ബാക്കിയുണ്ട്, എന്നാൽ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തിനു വേണ്ടി വന്‍ യൂറോപ്പിയന്‍ ക്ലബുകള്‍ ഓഫര്‍ നല്‍കും എന്നാ അഭ്യൂഹങ്ങള്‍ വളരെ ശക്തമായിയിരിക്കുകയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് പോർച്ചുഗൽ ഇന്റർനാഷണലിനായി 130 മില്യൺ യൂറോ വാഗ്ദാനം ചെയ്തതായി വിശ്വസിക്കപ്പെടുന്നു.കൈലിയൻ എംബാപ്പെയെയും എർലിംഗ് ബ്രൗട്ട് ഹാലൻഡിനെയും നഷ്ടമായതിന് ശേഷം ലോസ് ബ്ലാങ്കോസ് ഒരു യുവ സൂപ്പര്‍ താരത്തെ സൈന്‍ ചെയ്യണം എന്ന ലക്ഷ്യത്തില്‍ ആണ്.കൂടാതെ ക്ലബിന്റെ മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടി ഫെലിക്സിനെ വളരെയധികം അഭിനന്ദിക്കുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.പോര്‍ച്ചുഗീസ് യുവ താരത്തിനെ സൈന്‍ ചെയ്യാന്‍ ഇതിനു മുന്നേ ബാഴ്സലോണയും ശ്രമം നടത്തിയിരുന്നു.






































